ജനക്കൂട്ടത്തിന്റെ ക്രൂരത; മാനസികപ്രശ്‌നമുള്ള സഹോദരങ്ങള്‍ക്കും ക്രൂരമര്‍ദ്ദനം

ദില്ലി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച് മാനസിക പ്രശ്‌നമുള്ള സഹോദരങ്ങള്‍ക്കെതിരെ മര്‍ദ്ദനം. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരെയും ഒരു തൂണില്‍ കെട്ടിയിട്ടശേഷം നാട്ടുകാര്‍ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

പ്രദേശവാസികളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും മര്‍ദ്ദനമേറ്റു. രണ്ടുപേരും സമീപ ഗ്രാമത്തിലേക്കു പോകവെ വഴി തെറ്റി ബാരിപാഡയിലെ ലക്ഷ്മിപോഷി ബറ്റാലിയന്‍ ചാക്കില്‍ എത്തിപ്പെടുകയായിരുന്നു. ഇവരെ കണ്ട പ്രദേശവാസികള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.

മാനസിക അസ്വാസ്ഥ്യമുള്ളവരായതിനാല്‍ ഇവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രദേശവാസികള്‍ ഇവരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഇവരുടെ അച്ഛനും സ്ഥലത്തെത്തി.പിന്നീട് പൊലീസ് എത്തിയാണ് ഇവരെ കെട്ടഴിച്ച് രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News