പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സംവിധായകന്റെ ആത്മഹത്യാ ശ്രമം; സംവിധായകനെ പ്രേമിച്ചിട്ടില്ലെന്ന് നടി രചന

കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ടെന്ന വെങ്കിട്ടറാം ലക്ഷ്മണാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചന പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്ന് കന്നട ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫിനോയില്‍ കുടിച്ചാണ് വെങ്കട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. താന്‍ മരിക്കുകയാണെന്ന് കാട്ടി രചനക്ക് എസ്എംഎസ് അയച്ചശേഷമാണ് വെങ്കട്ട് ഫിനോയില്‍ കുടിച്ചത്. അതേസമയം റിയാലിറ്റി ഷോയില്‍ വെങ്കിട്ടിന്റെ കൂടെ സഹ ജഡ്ജിയായതല്ലാതെ ബന്ധമൊന്നുമില്ലെന്ന് രചന പറയുന്നു.

റിയാലിറ്റി ഷോയ്ക്കിടെ വളരെ മാന്യമായിട്ടായിരുന്നു വെങ്കട്ടിന്റെ പെരുമാറ്റമെന്നും ഒരിക്കലും അദ്ദേഹത്തെ പ്രേമിച്ചിട്ടില്ലെന്നും രചന അവകാശപ്പെട്ടു. വെങ്കിട്ടിനെതിരെ രമ്യ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് വിവാദം അവസാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News