ഫൈനലില്‍ വാതുവെപ്പ്; ‘വിരാട് കോഹ്‌ലിയെ ജയിലിലടക്കണം’; വിവാദ പരാമര്‍ശവുമായി കെ ആര്‍ കെ

ദില്ലി: വിവാദപരാമര്‍ശങ്ങളിലൂടെ ശ്രദ്ധയാകര്‍ശിക്കുകയെന്നതാണ് കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാന്റെ ഇപ്പോഴത്തെ രീതി. മോഹന്‍ലാലടക്കമുള്ള നിരവധിപേരാണ് ഇത്തരത്തില്‍ അപമാനിക്കപ്പെട്ടിട്ടുള്ളത്. സിനിമാ നിരൂപകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന കെആര്‍കെയുടെ പുതിയ ഇര ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണ്.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് നാണംകെട്ട പരാജയമേറ്റുവാങ്ങിയതിന്റെ കാരണക്കാരന്‍ വിരാടാണെന്നാണ് കെ ആര്‍ കെ പറയുന്നത്. ഫൈനലില്‍ വാതുവെപ്പ് നടന്നെന്നുപോലും കെ ആര്‍ കെ ആരോപിച്ചു. അതുകൊണ്ടുതന്നെ കോഹ്‌ലിയെ ആജീവനാന്തം ക്രിക്കറ്റ് കളിയില്‍ നിന്ന് വിലക്കണമെന്നും ജയിലടയ്ക്കണമെന്നും കെ ആര്‍ കെ ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയാണ് സിനിമാ നിരൂപകന്റെ വിമര്‍ശനം. നേരത്തെയും കെആര്‍കെ കോഹ്‌ലിക്കെതിരെ വിമര്‍ശനമഴിച്ചുവിട്ടിട്ടുണ്ട്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഏറ്റവും പിന്നിലായതിന്റെ കാരണം കോഹ്‌ലിയുടെ അഹങ്കാരമാണെന്നായിരുന്നു അന്നത്തെ വിമര്‍ശനം.

ചാമ്പ്യന്‍സ് ട്രോഫി കലാശക്കളിയില്‍ ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ കിരീടം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here