വികസനത്തിന്റെ കാര്യത്തില്‍ കക്ഷി രാഷ്ട്രീയം നോക്കാതെയാണ് പിണറായി നിലപാട് സ്വീകരിക്കുന്നത്; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഒ രാജഗോപാല്‍ - Kairalinewsonline.com
DontMiss

വികസനത്തിന്റെ കാര്യത്തില്‍ കക്ഷി രാഷ്ട്രീയം നോക്കാതെയാണ് പിണറായി നിലപാട് സ്വീകരിക്കുന്നത്; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഒ രാജഗോപാല്‍

കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പരാര്‍മശം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.

വികസനങ്ങളുടെ കാര്യത്തില്‍ കക്ഷി രാഷ്ട്രീയം നോക്കാതെയാണ് പിണറായി നിലപാട് സ്വീകരിക്കുന്നതെന്നും കൊച്ചി മെട്രോ വിഷയത്തിലെ പിണറായിയുടെ നിലപാട് സന്തോഷം നല്‍കുന്നു എന്നും രാജഗോപാല്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ ആക്രമിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് വികാരം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും പലപ്പോഴും നിരപരാധികള്‍ അതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നുയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോയില്‍ കുമ്മനം വലിഞ്ഞു കയറിയതല്ലെന്നും ട്രെയിനിലെ യാത്ര ഔദ്യാഗിക പരിപാടി അല്ലാത്തതുകൊണ്ട് അത് പ്രോട്ടോക്കോള്‍ ലംഘനമാകുന്നില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.

To Top