അക്ഷരവിരോധികളായ ആര്‍എസ്എസുകാര്‍ തീയിട്ട എകെജി വായനശാല വീണ്ടും തുറക്കുന്നു; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി നിര്‍വഹിക്കും - Kairalinewsonline.com
Kerala

അക്ഷരവിരോധികളായ ആര്‍എസ്എസുകാര്‍ തീയിട്ട എകെജി വായനശാല വീണ്ടും തുറക്കുന്നു; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി നിര്‍വഹിക്കും

2016 മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് കേന്ദ്രത്തിന് ആര്‍എസ്എസ് സംഘം തീയിട്ടത്.

തിരൂര്‍: അക്ഷരവിരോധികളായ ആര്‍എസ്എസുകാര്‍ തീയിട്ട തിരൂര്‍ തലൂക്കര എകെജി സ്മാരക വായനശാല വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. നവീകരിച്ച ഗ്രന്ഥശാല കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം തുറന്നു കൊടുക്കും. ഇരുനില കെട്ടിടത്തിന്റെ താഴെനിലയില്‍ ലൈബ്രറിയും റീഡിങ് റൂമും മുകള്‍നിലയില്‍ ഓഡിറ്റോറിയവും കലാവേദി ഓഫീസുമാണ് പ്രവര്‍ത്തിക്കുക.

2016 മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് തലൂക്കര ഗ്രാമത്തിന്റെ വിജ്ഞാന കേന്ദ്രത്തിന് ആര്‍എസ്എസ് സംഘം തീയിട്ടത്. കെട്ടിടം പൂര്‍ണമായും അഗ്‌നിക്കിരയായതോടെ അപൂര്‍വ ഗ്രന്ഥങ്ങളടക്കം എണ്ണായിരത്തിനടുത്ത് പുസ്തകങ്ങള്‍ ചാമ്പലായി. വായനശാലയിലെ പുസ്തകങ്ങള്‍ക്കുപുറമേ കലാവേദിയുടെ തബല, വയലിന്‍ അടക്കമുള്ള സംഗീത ഉപകരണങ്ങളും ഫര്‍ണീച്ചറും കത്തിനശിച്ചു.

നവീകരിച്ച ലൈബ്രറി കെട്ടിടം

ഗ്രന്ഥാലയത്തിന് തീയിട്ട ആര്‍എസ്എസിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ശബാന അസ്മി, ടീറ്റ സെറ്റില്‍വാദ് എന്നിവരടക്കം പ്രമുഖര്‍ പ്രതിഷേധിച്ചു.

പുസ്തകങ്ങള്‍ക്കും കെട്ടിട നിര്‍മാണത്തിനുമായി നാട്ടുകാരും രാഷ്ട്രീയപ്രമുഖരും ഒന്നിച്ച് രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഷബാന അസ്മി, തോമസ് ഐസക്ക്, എംഎ ബേബി, ബിനോയ് വിശ്വം, ടിഡി രാമകൃഷ്ണന്‍, എന്‍എസ് മാധവന്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി സാഹിത്യ രാഷ്ടീയസാംസ്‌കാരിക പ്രവര്‍ത്തകരും ഭാഷാ സ്‌നേഹികളും പുസ്തകങ്ങളുമായി തലൂക്കരയിലേക്ക് ഒഴുകി. പ്രദേശത്തെ യുവാക്കളുടെ ശ്രമത്തിലൂടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

വിവി വിശ്വനാഥന്‍ പ്രസിഡന്റും െടി മുസ്തഫ സെക്രട്ടറിയുമായാണ് വായനശാലയുടെ പ്രവര്‍ത്തനം.

To Top