ഐസിസി റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; പാക്കിസ്ഥാന്‍ നില മെച്ചപ്പെടുത്തി - Kairalinewsonline.com
Cricket

ഐസിസി റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; പാക്കിസ്ഥാന്‍ നില മെച്ചപ്പെടുത്തി

പാക്കിസ്ഥാന്‍ നില മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കെത്തി.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് 180 റണ്‍സിന് തോറ്റതിന് പിന്നാലെ ഇന്ത്യ ഐസിസി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, പാക്കിസ്ഥാന്‍ നില മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കെത്തി.

രോഹിത് ശര്‍മ 10-ാം സ്ഥാനത്തേക്കും, ഭുവനേശ്വര്‍ കുമാര്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തേക്കുമെത്തി. 2019ല്‍ നടക്കുന്ന വേല്‍ഡ് കപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു പുറമേ സെപ്റ്റംബര്‍ 30 വരെയുള്ള റാങ്കിംഗ് അനുസരിച്ച് ആദ്യ ഏഴു സ്ഥാനത്തുള്ള ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. എന്നാല്‍ ആദ്യ സ്ഥാനങ്ങളിലുള്ള സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരുടെ നില മെച്ചപ്പെട്ടതാണ്.

67 സ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങള്‍ക്കാകും ഇനി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക. നിലവില്‍ ആറാം സ്ഥാനത്തുള്ള പാക്കിസ്ഥാന് 95 പോയിന്റും, ബംഗ്ലാദേശിന് 94ഉം, ശ്രീലങ്കക്ക് 93ഉം, പോയിന്റുകളുമാണുള്ളത്.

To Top