ഷഫലിന്റെ വിജയത്തിന് നൂറല്ല, ആയിരം മേനി തിളക്കം

കണക്കാണ് ഷഫിലിന്റെ കൂട്ടുകാരന്‍. ലോകമറിയുന്ന ഗണിതശാസ്ത്രജ്ഞനാകാനാണ് ഷഫിലിന്റെ കണക്കുകൂട്ടല്‍. പറഞ്ഞു വരുന്നത് സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ഒന്നാം റാങ്ക് ജേതാവ് ഷഫില്‍ മാഹിന്റെ സ്വപ്‌നങ്ങളെ കുറിച്ചാണ്. കൂട്ടിയും കുറച്ചും ഗണിതശാസ്ത്രത്തെ സീരിയസായി സ്‌നേഹിച്ചു തുടങ്ങിയത് പ്ലസ് വണ്‍മുതലാണ്.

ഇന്ത്യന്‍ ഇനിസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ പഠിച്ച് കണക്കില്‍ റിസര്‍ച്ച് ചെയ്യണം. പുതുതായി എന്തെങ്കിലും ഗണിതശാസ്ത്രത്തിനു സംഭാവന ചെയ്യണം ഇതൊക്കെയാണ് മനകണക്ക്. സ്‌കൂള്‍ പഠനകാലത്തേ മിടുക്കനാണ് ഷഫില്‍ മാഹിന്‍. കണക്കിനോടുള്ള മകന്റെ അഭിനിവേശമാണ് കൊല്ലത്തു നിന്നും കോഴിക്കോട്ടേക്ക് താമസം മാറാന്‍ ഷഫിന്റെ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. തിരൂര്‍ പോളിടെക്‌നിക്കില്‍ ലക്ചററായ പിതാവ് കെ എ നിയാസിയും കവനൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റ്‌റില്‍ ഡോക്ടറായ മാതാവ് ഷംജിതയ്ക്കും മകന്റെ പഠനത്തിനാണ് പ്രഥമ പരിഗണന.

അതേ പരിഗണന ഷഫിലും പഠനത്തിനു നല്‍കിയപ്പോള്‍ വിജയം പലപ്പോഴും ഒപ്പം നിന്നു. സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന്റെ കണക്ക് , സയന്‍സ് ഒളിമ്പ്യാഡില്‍ തുടര്‍ച്ചയായി വിജയിയായിരുന്നു ഷഫില്‍. അതാണ് ഇന്ത്യയില്‍ തന്നെ ഒന്നാം റാങ്കുകാരനാകണമെന്ന ലക്ഷ്യം സ്വപ്‌നം കാണാന്‍ ഷഫിലിനു പ്രചോദനമായത്. ജെ ഈ ഈ മെയിനില്‍ എട്ടാം റാങ്കും അഡ്വാന്‍സില്‍ നാലാം റാങ്കും കൊണ്ട് തൃപ്തിപെടേണ്ടി വന്ന ഷഫിലിന് സംസ്ഥാന എന്‍ട്രന്‍സില്‍ രണ്ടാം റാങ്കായിരുന്നു പ്രതീക്ഷ.

പസ്ടുവിന്റെ മാര്‍ക്കു കൂടി തുണച്ചപ്പോഴാണ് ഒന്നാം സ്ഥാനത്തേക്ക് ഷഫില്‍ മാഹിന്‍ എത്തുന്നത്. കെ വി പി വൈയില്‍ (കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന) 41ാം റാങ്ക് നേടി ഇന്ത്യന്‍ ഇനിസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് നിലവില്‍ ഷഫില്‍ മാഹിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here