പാക് അനുകൂല മുദ്രാവാക്യവും ആഘോഷവും; കാസര്‍കോട് 23 പേര്‍ക്കെതിരെ കേസും അറസ്റ്റും

കാസര്‍കോട്: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പാക്കിസ്താന്‍ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തുവെന്ന പരാതിയില്‍ 23 പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ കുമ്പഡാജെ ചക്കുടലിലായിരുന്നു സംഭവം. ചക്കുള റസാഖ്, മഷൂദ്, സിറാജ് എന്നിവര്‍ക്കും മറ്റ് കണ്ടാലറിയാവുന്നവര്‍ക്കുമെതിരെയാണ് കേസ്. കുടകില്‍ മുന്ന് പേരെ അറസ്റ്റ് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143,147 (ന്യായ വിരോധമായ സംഘം ചേരല്‍ ), 286, 153 (ജനങ്ങളില്‍ ഭീതി പരത്തുംവിധം പടക്കം പൊട്ടിക്കല്‍), 149 (കൂട്ടം ചേര്‍ന്ന് കുഴപ്പമുണ്ടാക്കല്‍) തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

മത്സരം കഴിഞ്ഞതിന് ശേഷം യുവാക്കള്‍ കൂട്ടംകൂടി ‘ പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ്” എന്ന മുദ്രാവാക്യമുഴക്കി പടക്കംപൊട്ടിച്ചു എന്നാണ് പരാതി. ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് ഷെട്ടിയാണ് പരാതിക്കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here