പകര്‍ച്ചപ്പനിയെ നേരിടാന്‍ പിണറായി സര്‍ക്കാരിന്റെ പ്രത്യേക തീരുമാനങ്ങള്‍

തിരുവനന്തപുരം: പകര്‍ച്ചപ്പനി സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയുണര്‍ത്തുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജിത പ്രതിരോധമാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പ്രത്യേക തീരുമാനങ്ങള്‍ കൈകൊണ്ടു.

പനിബാധിത പ്രദേശങ്ങളെ തീവ്രതയ്ക്കനുസരിച്ചു മൂന്നു മേഖലകളാക്കി തിരിക്കും

പ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തും

ഡോക്ടര്‍മാരുടെ കുറവു നികത്താന്‍ അടിയന്തര ഇടപെടല്‍ നടത്തും

സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉള്‍പ്പെടുത്തും

കൂടുതല്‍ രോഗികളുള്ളിടത്തു കിടത്തി ചികില്‍സയ്ക്കു സൗകര്യമൊരുക്കും

ആശുപത്രികളിലെ ഉപയോഗിക്കാത്ത കെട്ടിടങ്ങളില്‍ പനി വാര്‍ഡുകള്‍ തുറക്കും

തിരക്കുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ തുറക്കും

രോഗനിര്‍ണയത്തിനു കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here