പകര്‍ച്ചപ്പനി നിയന്ത്രണം; പിണറായി സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അഭിനന്ദനം; പൂര്‍ണപിന്തുണയെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. സംസ്ഥാനത്തൊട്ടാകെ മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയെ കഌഫ്ഹൗസില്‍ എത്തി താന്‍ നേരിട്ട് കണ്ട് നല്‍കിയ മെമ്മോറാണ്ടത്തിലെ ആദ്യനിര്‍ദ്ദേശമായിരുന്നു സംസ്ഥാന വ്യാപകമായി പൊതുജനപങ്കാളിത്തതതോടെ ശുചീകരണ യജ്ഞം നടത്തണമെന്നത്. മുഖ്യമന്ത്രി അപ്പോള്‍ തന്നെ ആ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നു. അത് നടപ്പില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേരളത്തില്‍ പനി നിയന്ത്രിക്കുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ നടപ്പാക്കേണ്ടതായിരുന്നെന്നും കുറച്ച് വൈകിയെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി സര്‍വ്വകക്ഷിയോഗം വിളിച്ചതും ഉചിതമായി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News