മനംമയക്കാന്‍ വണ്‍ പ്ലസ് 5 എത്തി; കിടിലന്‍ ഫീച്ചറുകളും ക്യാമറയും സവിശേഷത; ഇന്ത്യയില്‍ ഇന്ന് വില്‍പ്പനയാരംഭിക്കും

മൊബൈല്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വണ്‍ പ്ലസ് 5 എത്തിയത്. വിപണിയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഫോണുകളിലൊന്നെന്നാണ് വണ്‍ പ്ലസ് 5 ന്റെ വിശേഷണം. 8 ജിബി റാമും ഇരട്ട ക്യാമറയുടെ മികവും ഫോണിനെ മികവുറ്റതാക്കുന്നു.

153 ഗ്രാം മാത്രം ഭാരമുള്ള ഫോണില്‍ 2.5ഡി 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും മികവ് നല്‍കുന്നു. സ്‌നാപ്ഡ്രാഗണ്‍ 835 എന്ന കരുത്തനായ പ്രൊസസ്സറാണ് വണ്‍പ്ലസ് 5ന്റെ ഏറ്റവും വലിയ സവിശേഷത. 20 മെഗാ പിക്‌സല്‍ ഇരട്ട ക്യാമറകളും മുന്നില്‍ 16 മെഗാ പിക്‌സല്‍ ക്യാമറയും ഡിഎസ്എല്‍ആര്‍ നിലവാരത്തില്‍ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന വിശേഷണവും ചാര്‍ത്തിനല്‍കുന്നു. 38,000 രൂപയ്ക്കടുത്താണ് വില.

ലക്ഷക്കണക്കിന് ആളുകളാണ് ചൈനയില്‍ മാത്രം ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ആമസോണില്‍ ഇന്ത്യയിലെ വില്‍പന ഇന്ന് ആരംഭിക്കും. ഐഫോണിനേയും പിക്‌സലിനെയും സാംസങ്ങ് എസ്8 നേയുമാണ് പ്രത്യക്ഷത്തില്‍ വണ്‍ പ്ലസ് വെല്ലുവിളിക്കുന്നത്. വിലയിലും മെച്ചത്തിലും വണ്‍ പ്ലസ് 5 ആരേയും വെല്ലുമെന്നാണ് വിലയിരുത്തലുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News