സായി പല്ലവിയുടെ ആ വീഡിയോ കണ്ട് ആരാധകര്‍ ഞെട്ടി; വീഡിയോ വൈറല്‍

പ്രേമത്തിലെ മലര്‍ മിസായെത്തിയ സായി പല്ലവി ഇന്നും മലയാളികളുടെ പ്രിയ നായികയാണ്. പത്മരാജന്റെ ക്ലാരയ്‌ക്കൊപ്പമാണ് ആരാധകര്‍ മലര്‍ മിസിനെ ചേര്‍ത്തുവെയ്ക്കുന്നത്. കലിയിലൂടെ മലയാളക്കരിയില്‍ സായി പല്ലവി വീണ്ടും തരംഗം തീര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ സായിയുടെ വാര്‍ത്തകളും വിശേഷങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.

സായി പല്ലവിയുടെ പുതിയ വീഡിയോ ആണ് യുട്യൂബില്‍ തരംഗം തീര്‍ക്കുന്നത്. ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗിനിടെ സായി കഷ്ടപെട്ട് തെലുങ്ക് പറയുന്നതാണ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.

ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നുള്ള വിഡിയോ ഫിഡയെന്ന സായിയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമ്മുലയാണ് പുറത്തുവിട്ടത്. തെലങ്കാന പെണ്‍കുട്ടിയായുള്ള സായ് പല്ലവിയുടെ പരിവര്‍ത്തനം എന്നാണ് വിഡിയോയ്ക്ക് സംവിധായകന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

വരുണ്‍ തേജാണ് ചിത്രത്തില്‍ നായകന്‍. ഒരു എന്‍ആര്‍ഐ യുവാവും തെലങ്കാന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ഫിഡ. എന്തായാലും സായി പല്ലവിയുടെ നിഷ്‌കളങ്കമായ സംസാര ശൈലിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here