വിവാഹശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്ത നസ്‌റിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്‌റിയ തിരിച്ചുവരുമെന്ന് ഭര്‍ത്താവ് ഫഹദ് ഫാസില്‍ മുന്‍പ് പറഞ്ഞിരുന്നു. അഭിനയം നിര്‍ത്തില്ല, തീര്‍ച്ചയായും മടങ്ങിവരുമെന്ന് നസ്‌റിയയും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ഇപ്പോഴിതാ, അതിന് സമയമായെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്‌റിയ തിരികെ വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നായകനായി പൃഥ്വിരാജ്. അതേസമയം, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം അഞ്ജലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നായികയെ സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇത് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് സിനിമാ ലോകം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ നസ്‌റിയ അഭിനയിച്ചിട്ടുണ്ട്. ഫഹദാണ് നസ്‌റിയയുടെ ജോഡിയായി എത്തിയത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതും അത് വിവാഹത്തില്‍ എത്തിയതും. ദുല്‍ഖര്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരോടൊപ്പം അഭിനയിച്ച നസ്‌റിയ ഇതുവരെ പൃഥ്വിയ്‌ക്കൊപ്പം സിനിമ ചെയ്തിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here