വീട്ടില്‍ പണി കള്ളനോട്ടടി; നാട്ടില്‍ മാന്യനായി കള്ളപ്പണത്തിനെതിരെ സമരം; ഈ സംഘിയുടെ രാജ്യസ്‌നേഹം ഇങ്ങനെയാണ്; മോദിയുടെ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ‘കരുത്ത് പകര്‍ന്ന്’ രാഗേഷ് ജി

തിരുവനന്തപുരം: കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കേസില്‍ പൊലീസ് തിരയുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കള്ളപ്പണത്തിനെതിരെ ബിജെപി നടത്തിയ പ്രചരണ ജാഥയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തി. ശോഭാ സുരേന്ദ്രന്‍ നയിച്ച പ്രചരണ യാത്രയ്ക്ക് മതിലകം സെന്ററില്‍ നല്‍കിയ സ്വീകരണത്തിന് നേതൃത്വം നല്‍കിയയാളാണ് പൊലീസ് അന്വേഷിക്കുന്ന ഏരാച്ചേരി രാഗേഷ്.

രാഗേഷിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തതിന്റെ പിന്നാലെയാണ് സ്വീകരണ പരിപാടിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രാജ്യസ്‌നേഹിയായ ഈ സംഘിപുത്രന്റെ തനിനിറമാണ് ഇതോടെ പുറത്തുവന്നത്. കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കാനെന്നു പറഞ്ഞ് നോട്ടുനിരോധനത്തെ അനുകൂലിച്ചും ഒരിക്കല്‍ രാഗേഷ് പ്രസംഗിച്ചിരുന്നു.

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ വ്യാപകമായി കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും നോട്ടുനിരോധനത്തിലൂടെ ഇവര്‍ക്ക് കനത്ത തിരിച്ചടി നല്‍കാനാകുമെന്നും ഇയാള്‍ പ്രസംഗിച്ചു. പകല്‍ കള്ളനോട്ടിനെതിരെ സംസാരിക്കുകയും രാത്രി കള്ളനോട്ടടി തൊഴിലാകുകയും ചെയ്യുന്ന രാഗേഷിനെതിരെ രൂക്ഷ പരിഹാസമാണ് ഉയരുന്നത്. കള്ളനോട്ട് കേസില്‍ പ്രവര്‍ത്തകന്‍ പിടിയിലായത് ബിജെപി നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി.

ഇന്ന് ഉച്ചയോടെയാണ് രാഗേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ബിജെപി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍നിന്നുമാണ് കള്ളനോട്ടടി യന്ത്രം പിടിച്ചത്. രാജേഷിനെ മാത്രമേ പൊലീസിന് പിടികൂടാനായുള്ളൂ. ഒളിവില്‍ പോയ രാഗേഷിന് വേണ്ടി അന്വേഷണം തുടരുകയാണ്.

ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് വീട്ടില്‍നിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഇവ. പൊലീസ് പരിശോധന തുടരുകയാണ്. നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News