ലോകജനസംഖ്യ 800 കോടിയിലേക്ക്; ഇന്ത്യ ചൈനയെ തോൽപ്പിക്കും

ഐക്യ രാഷ്ട്രസഭ സാമ്പത്തിക സാമൂഹിക വിഭാഗം പുറത്തുവിട്ട വാര്‍ഷിക ജനസംഖ്യാ സര്‍വേയിലാണ് ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാമതെത്തുമെന്ന റിപ്പൊർട്ടുളളത്.  2024ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തുമെന്ന് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവില്‍ ചൈനയുടെ ജനസംഖ്യ 141 കോടിയും ഇന്ത്യയുടേത് 134 കോടിയുമാണ്. 2030 ഓടുകൂടി ഇന്ത്യയിൽ ജനസംഖ്യ 150 കോടിയിലെത്തുമെന്നും യു.എന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ആകുമ്പോഴേക്കും ലോകജനസംഖ്യ 800 കോടിയായി ഉയരുമെന്നും യു.എന്‍ പ്രവചിക്കുന്നു. ഇപ്പോൾ ലോക ജനസംഖ്യ 760 കോടിയാണ്.
2024ല്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് 144 കോടിയിലെത്തുമെന്നും ക്രമേണ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കില്‍ സൂചിപ്പിക്കുന്നത്. 2030വരെ വളര്‍ച്ചാ നിരക്ക് ഇതുപോലെ തുടരുമെങ്കിലും പിന്നീട് ചെറിയതോതില്‍ കുറയും. എങ്കിലും ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ 2022 ഓടെ ഇന്ത്യ ചൈനയെ  പിന്തളളുമെന്നായിരുന്നു യുഎന്‍റെ മുൻ പ്രവചനങ്ങൾ.
ഇപ്പോള്‍ ലോകജനസംഖ്യയിലെ 19 ശതമാനം ചൈനയിലും 18 ശതമാനം ഇന്ത്യയിലുമാണ്. അതേസമയം ആഫ്രിക്കയിലെ ജനസംഖ്യയും ക്രമാതീതമായി വളര്‍ന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ജനസംഖ്യാ നിരക്ക് താഴുമെന്നാണ് കണക്കുകള്‍
ഇന്ത്യ, നൈജീരിയ, കോംഗോ. പാക്കിസ്ഥാന്‍, എത്തിയോപ്യ, താന്‍സാനിയ, യുണൈറ്റഡ് നേഷന്‍സ്, ഉഗാണ്ട, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ജനസംഖ്യ നിരക്ക് ക്രമാതീതമായി ഉയരുന്നത്.  26 ആഫ്രിക്കന്‍ രാജ്യങ്ങളിലേയും ജനസംഖ്യ നിരക്ക് ഇരട്ടിക്കുകയാണെന്ന് കണക്കുകൾ പറയുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News