അനുഷ്‌ക തല്‍ക്കാലം സിനിമ ചെയ്യില്ല; നിരാശയുടെ കാരണം ഇതാണ്

ഇന്ത്യന്‍ സിനിമയില്‍ അത്ഭുത വിജയം നേടിയ ബാഹുബലി താരങ്ങള്‍ക്ക് സമ്മാനിച്ചത് ചെറിയ നേട്ടമൊന്നുമല്ല. രാജ്യത്തിനകത്തും പുറത്തും സുവര്‍ണ താരങ്ങളായി പ്രഭാസും അനുഷ്‌കയും റാണയുമെല്ലാം മാറി. താരങ്ങളുടെ ഡിമാന്റും പ്രതിഫലവും കുത്തനെ ഉയരുകയും ചെയ്തു.

ദേവസേനയെ അവിസ്മരണീയമാക്കിയ അനുഷ്‌കയാണ് താരങ്ങളില്‍ ഏറ്റവും കൈയ്യടി നേടിയിരിക്കുന്നത്. തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡില്‍ നിന്നും അനുഷ്‌കയെ തേടി അവസരങ്ങളുടെ പെരുമഴയാണ്.

എന്നാല്‍ തല്‍ക്കാലം സിനിമ ചെയ്യണ്ട എന്ന തീരുമാനത്തിലാണ് അനുഷ്‌ക ഷെട്ടി. ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു താരം ചെറിയൊരു ഇടവേള എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തിനു വേണ്ടി ഭാരം കൂട്ടിയതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല. തടി കൂടിയതില്‍ അനുഷ്‌കയ്ക്ക് ചെറിയ നിരാശയുണ്ട്. എന്തായാലും തടി കുറച്ചിട്ടേ കാര്യമുള്ളു എന്ന തീരുമാനത്തിലാണ് താരം. വര്‍ഷങ്ങളോളം വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കാന്‍ ഇപ്പോള്‍ തടി കുറയ്ക്കുന്നത് നല്ലതാണെന്ന് വേണ്ടപ്പെട്ടവര്‍ താരത്തെ ഉപദേശിച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News