വിജയിന് തകര്‍പ്പന്‍ പിറന്നാള്‍ സമ്മാനവുമായി കീര്‍ത്തി സുരേഷ്; വൈറലായ സമ്മാനം കാണാം

തമിഴകത്തിന്റെ ഇളയ ദളപതി മലയാളക്കരയുടെയും പ്രിയ താരം തന്നെയാണ്. താരത്തിന്റെ നാല്‍പ്പത്തിരണ്ടാം പിറന്നാള്‍ ഇന്നലെ ആരാധകര്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. മലയാളത്തിന്റെ പ്രിയങ്കരിയായ നടി കീര്‍ത്തി സുരേഷും പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി. ബാക്കിയുള്ളവര്‍ നല്‍കിയ പിറന്നാള്‍ സമ്മാനത്തെയെല്ലാം കടത്തിവെട്ടി കീര്‍ത്തി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ട്വിറ്റര്‍ പേജിലൂടെയാണ് കീര്‍ത്തി ഇളയദളപതിക്കുള്ള പിറന്നാള്‍ സമ്മാനം നല്‍കിയത്. സ്വന്തം കൈപ്പടയില്‍ വരച്ച വിജയ്‌ന്റെ ചിത്രമാണ് കീര്‍ത്തി സുരേഷ് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. വിജയ്‌ന്റെ വിജയഗാഥ ഇനിയും തുടരട്ടെയെന്നും കോടിക്കണക്കിനുള്ള ആരാധകവൃന്ദങ്ങളില്‍ ഒരാളാണ് താനെന്നും കീര്‍ത്തി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.
വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും കീര്‍ത്തി പങ്കുവെച്ചു. ആറ്റ്‌ലീക്കും വിജയ്‌സാറിനും ആശംസകള്‍ എന്ന തലക്കെട്ടോടെയാണ് കീര്‍ത്തി മെരസല്‍ എന്ന വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ കീര്‍ത്തിയുടെ കഴിവിനെയും പ്രകീര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News