ആശുപത്രിയിലെ ഓക്സിജൻ വിതരണം നിലച്ച് രണ്ടു കുട്ടികളടക്കം 11 പേര്‍ മരിച്ചു

മധ്യപ്രദേശ് ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു സര്‍ക്കാര്‍ആശുപത്രിയിലാണ് ദാരുണ സംഭവം.ആശുപത്രിയിലെ ഓക്സിജൻ വിതരണം നിലച്ച് രണ്ടു കുട്ടികളടക്കം 11 പേര്‍ മരിച്ചു. വ്യാഴാഴ്ച പുല‍ർച്ചെ മൂന്നുമണിക്കും നാലിനുമിടയിൽ 15 മിനിറ്റോളം ഓക്സിജൻ വിതരണം തടസപ്പെട്ടിരുന്നു.

ഓക്സിജൻ കിട്ടാതെയോ മറ്റെന്തെങ്കിലും അവഗണനയാലോ ആണ് മരണം സംഭവിച്ചതെന്ന ആരോപണം ഡിവിഷനൽ കമ്മിഷണർ സഞ്ജയ് ദുബെ നിരസിക്കുകയാണുണ്ടായത്. എല്ലാ വാർഡുകളും പരിശോധിച്ചെന്നും എവിടെയും ഓക്സിജൻ വിതരണത്തിൽ തടസം നേരിട്ടിട്ടില്ലെന്നുംആവശ്യമുയർന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

എന്നാല്‍ മാധ്യമപ്രവർത്തകർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചവരുടെ ഓക്സിജൻ വിതരണ രേഖകൾ അപ്രത്യക്ഷമായിരുന്നു. യാതൊരു പ്രശ്നവുമില്ലെന്ന മട്ടിലായിരുന്നു അധികൃതർ പെരുമാറിയത് ചികിൽസാ ഫയൽ കാണണമെന്ന ആവശ്യവും അംഗീകരിക്കാന് അധികൃതര്‍ കൂട്ടാക്കിയില്ല‍.

അതേസമയം, ആശുപത്രിയിൽ പുലർച്ചെ മൂന്നോടെ ഓക്സിജൻ വിതരണത്തിൽ ‘ചില തടസങ്ങൾ’ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാരിൽ ചിലർ വെളിപ്പെടുത്തി. കൂട്ടമരണം സംഭവിച്ചതിനുപിന്നാലെ ഓക്സിജൻ പ്ലാന്റിലെ ഡ്യൂട്ടി രേഖകളുള്‍പ്പെടെ.കാണാതായതും ദുരൂഹത വർധിപ്പിക്കുന്നു. ഓക്സിജനു പകരം നൈട്രജന്‍ നൽകിയതിനെത്തുടർന്ന് 2016 ല്‍ രണ്ടു കുട്ടികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു . അധികൃതര്‍ ആരോപണങ്ങളെല്ലാം പാടെ തള്ളിക്കളയുമ്പോ‍ഴും ആശുപത്രിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News