കാവ്യയും ഗര്‍ഭിണി; സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിന്റെ സത്യമെന്ത്

മലയാള സിനിമാ ലോകത്ത് ഇത് കുഞ്ഞ് അതിഥികളെ വരവേല്‍ക്കുന്ന കാലം. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫലി എന്നീ യുവതാരങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടായത് അടുത്തിടെയാണ്. താരങ്ങള്‍ തന്നെ തങ്ങളുടെ കുഞ്ഞ് രാജകുമാരന്‍മാരുടെയും രാജകുമാരിമാരുടെയും ഫോട്ടോ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്കായി പങ്കുച്ചിരുന്നു.

യുവതാരം വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ധ്യാന്‍ ശ്രീനിവാസന്റെ വിവാഹത്തിന് നിറവയറോടെയെത്തിയ ദിവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളികളുടെ പ്രിയ നായിക കാവ്യാമാധവന്‍ ഗര്‍ഭിണിയാണെന്നാണ് ഇപ്പോള്‍ ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.

സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യം എത്രത്തോളമാണെന്ന് നിശ്ചയമില്ലെങ്കിലും വാര്‍ത്ത സത്യമാവണമെന്ന പ്രാര്‍ത്ഥനയിലാണ് കാവ്യയുടെയും ദിലീപിന്റെയും ആരാധകര്‍. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ദിലീപ് കാവ്യാമാധവന്‍ വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും പാപ്പരാസികള്‍ താരങ്ങള്‍ക്ക് പിറകെ തന്നെയായിരുന്നു.

മീനാക്ഷിയും കാവ്യയും സ്വരച്ചേര്‍ച്ചയില്ലെന്നും കാവ്യ പിണങ്ങി തന്റെ വീട്ടില്‍ പോയി എന്നുമുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കാവ്യയ്ക്കും ദിലീപിനുമൊപ്പം പിറന്നാളാഘോഷിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദമ്പതികള്‍ക്ക് നേരെയുള്ള പാപ്പരാസികളുടെ ആ ആക്രമണവും പൊളിഞ്ഞു.

കാവ്യയെയും ദിലീപിനെയും സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണിത്. എന്നാല്‍ വാര്‍ത്തയെ കുറിച്ച് കാവ്യയും ദിലീപും ഇതുവരെ പ്രതികരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ നിജസ്ഥിതി എത്രത്തോളമെന്ന് പറയാറിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ നസ്‌റിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് നസ്‌റിയ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തായാലും ദിലീപ് കാവ്യ താര ദമ്പതികളുടെ പ്രതികരണത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. താര ദമ്പതി പ്രതികരിക്കാത്തിടത്തോളം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News