ലോകത്തെ നശിപ്പിക്കാന്‍ ഛിന്നഗ്രഹം വരുന്നു; ഭൂമിയെ തുറിച്ചു നോക്കി 1800 ഉപദ്രവകാരികളായ ഛിന്നഗ്രഹങ്ങള്‍

അമേരിക്കയെ നശിപ്പിക്കാന്‍ വരുന്ന ബഹിരാകാശ വസ്തുക്കളും അതിനെ നേരിടുന്ന നായകനും നായികയും ഒരു ഹോളിവുഡ് സിനിമയ്ക്ക് ഈ വണ്‍ലൈന്‍ ധാരാളം. അത്തരം നിരവധി സിനിമകള്‍ പിറവിയെടുത്തിട്ടുമുണ്ട്. അങ്ങിനെ ഒന്നു യഥാര്‍ത്ഥത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ? ഉണ്ടെന്നു തന്നെയാണ് ശാസ്ത്രലോകം പറയുന്നത്.

ലോക ഛിന്നഗ്രഹ ദിനം ഈ മാസം 30ന് ആചരിക്കാനിരിക്കെ പ്രശസ്ത ആസ്‌ട്രോ ഫിസിസിസ്റ്റ് അലന്‍ ഫിറ്റ്‌സിമ്മണ്‍സാണ് ഭൂമി നേരിടുന്ന ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തിയത്. 1908 ജൂണ്‍ 30ന് സൈബീരിയയിലെ തുംഗുസ്‌കയില്‍ ഛിന്നഗ്രഹം പതിച്ച് 2000 സ്‌ക്വയര്‍ മൈല്‍സ് പ്രദേശത്തെ ജീവജാലങ്ങള്‍ക്ക് നാശം സംഭവിച്ചിരുന്നു. ഇതിന്റെ സ്മരണയ്ക്കായാണ് ജൂണ്‍ 30 ലോക ഛിന്നഗ്രഹ ദിനമായി ആചരിക്കുന്നത്.

‘ബഹിരാകാശ ഗവേഷകര്‍ ദിനം തോറും നിരവധി ഛിന്നഗ്രഹങ്ങളെ കാണുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഭൂമിക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കാത്തവയാണ്. പക്ഷെ ഒരു തുംഗുഷ്‌ക ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പും പറയാനാകില്ല. പണ്ടത്തേതിനേക്കാള്‍ വേഗം ഭീഷണി തിരിച്ചറിയാനാവും എന്നതിനര്‍ത്ഥം ഭീഷണിയില്ലെന്നല്ല.’ അലന്‍ പറഞ്ഞു.

‘എങ്ങിനെ ഈ ഭീഷണി അതിജീവിക്കണം എന്ന കൂലങ്കഷമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 1800 ഉപദ്രവകാരികളായ ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് ഭീഷണിയായി ബഹിരാകാശത്തുളളത്. ഇത് കണ്ടെത്തിയവയുടെ എണ്ണം മാത്രം,കണ്ടെത്താന്‍ ഇനിയുമെത്രയോ ബാക്കി.’ അലന്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here