വിശ്വസുന്ദരി ഇന്ത്യയില്‍

വിശ്വസുന്ദരി സ്റ്റെഫാനി ദെല്‍ വലെ ഇന്ത്യയില്‍. ഇന്നലെ മുംബൈയിലെത്തിയ പ്യൂര്‍ട്ടോറിക്കന്‍ സുന്ദരിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മിസ് ഇന്ത്യ മത്സരത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ ലോകത്തിന്റെ സുന്ദരി ഇനിയുള്ള അഞ്ചു ദിവസങ്ങളില്‍ ജൂഹുവിലെ മാരിയറ്റ് ഹോട്ടലിലുണ്ടാകും.

വിശ്വസുന്ദരിയുടെ ആദ്യ സന്ദര്‍ശനം മിസ് ഇന്ത്യന്‍ മത്സരാര്‍ഥികള്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച യഷ് രാജ് സ്റ്റുഡിയോയിലാണ് മിസ് ഇന്ത്യ മത്സരം അരങ്ങേറുക. മത്സരാര്‍ഥികള്‍ക്ക് വിജയം വരിക്കാനുള്ള ചില പൊടിക്കൈകളും സ്റ്റെഫാനി ഇന്നലെ പകര്‍ന്നുനല്‍കി. ഇന്ത്യ വിസ്മയകരമായ ഒരു അനുഭവമാണെന്നാണ് പ്യൂര്‍ട്ടോറിക്കയിലെ മോഡലും ഗായികയുമൊക്കെയായ സ്റ്റെഫാനിക്ക് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here