പഴയ സിനിമാഗാനത്തിന് പുതിയ ഈണം; യു ട്യൂബില്‍ ഹിറ്റായി മലയാളി യുവാവിന്റെ ഗാനം

പഴയ സിനിമാഗാനത്തിന് പുതിയ ഈണം പകര്‍ന്ന് ആരാധകരെ സൃഷ്ടിച്ച ഗ്രാമീണ യുവാവ് ശ്രദ്ധേയനായി. കാസര്‍കോട് ചുള്ളിക്കരയിലെ ജാസിം കൊട്ടോടിയാണ് യു ട്യൂബില്‍ തന്റെ പുതിയ ഈണത്തിന് ലക്ഷക്കണക്കിന് പ്രേഷകരെ സ്വന്തമാക്കിയത്.കൊട്ടോടി ഗ്രാമത്തിലെ സംഗീത പശ്ചാത്തലമൊന്നും ഇല്ലാത്ത കുടുംബത്തില്‍ ജനിച്ച ജാസിമിന്റെ കൈമുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ലഭിച്ച കര്‍ണ്ണാടക സംഗീതത്തിലുള് പരിശീലനമാണ്.
ഒരു പതിറ്റാണ്ട് മുമ്പ് റിലീസ് ചെയ്ത പൂനിലാമഴ എന്ന ചിത്രത്തിന് വേണ്ടി എം ജി ശ്രീകുമാറും ചിത്രയും ആലപിച്ച ഏറെ ഹിറ്റായ ‘ആട്ടുകട്ടിലില്‍ നിന്നെ കിടത്തി ഉറക്കി’ എന്ന് തുടങ്ങുന്ന ഗാനത്തിലെ ഏതാനും വരികള്‍ക്ക് ജാസിം പുതിയ ഈണം നല്‍കുകയാണുണ്ടായത്. പുതിയ ഈണത്തിലുള്ള ഈപാട്ട് പിന്നീട് യൂട്യൂബുമായി ലിങ്ക് ചെയ്തതോടെ ലോകമാകെയുള്ള സംഗീത പ്രേമികള്‍ ഈ പാട്ട് തേടിയെത്തി.

17 ലക്ഷം പേര്‍ യു ട്യൂബിലൂടെ തന്റെ ഗാനം ശ്രവിച്ചതായി ജാസിം കൈരളി ടിവി യോട് പറഞ്ഞു.. കൂടുതല്‍ മലയാള ഗാനങ്ങള്‍ക്ക് ന്യൂജന്‍
ഈണം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ബിരുദധാരിയായ ജാസിം പറഞ്ഞു. ഗള്‍ഫില്‍ ബിസിനസുകാരനായ മുഹമ്മദിന്റെയും ജമീലയുടെയും
മകനാണ് 23 കാരനായ ജാസിം.സംഗീതത്തില്‍ ഉന്നത പഠനവും ഈ യുവാവ് ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel