പഴം നിസ്സാരക്കാരനല്ല

ഡിപ്രഷന്‍ കൊണ്ട് പ്രതിസന്ധിയിലാവര്‍ക്ക് ഉത്തമ പരിഹാരമാണ് പഴം. പഴം കഴിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഡിപ്രഷനില്‍ നിന്നും ശരീരത്തെ മോചിപ്പിക്കുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് പഴം.

ഇന്നത്തെ കാലത്ത് ബി പി എന്ന വാക്ക് ആര്‍ക്കും അന്യമല്ല. ഇത്തരം ജീവിത ശൈലീ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു പഴം കഴിച്ച് നോക്കൂ. ഇത് കുറച്ച് നാള്‍ ശീലമാക്കിയാല്‍ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാം.

നെഞ്ചെരിച്ചില്‍ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. അതിനെ ഇല്ലാതാക്കാന്‍ പഴം കഴിക്കുന്നത് നല്ലതാണ്. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് നിമിഷ പരിഹാരമാണ് പഴം.അമിത വിശപ്പ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് അതിരാവിലെ പഴം കഴിക്കുന്നത്. ഇതിലൂടെ അമിതവണ്ണത്തേയും ഇല്ലാതാക്കാം.

ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ വെറും വയറ്റില്‍ പഴം കഴിക്കുന്നത് സഹായിക്കുന്നു. ഇതില്‍ പ്രകൃതിദത്തമായുള്ള അസിഡിക് അംശം വയറ്റിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.പഴത്തില്‍ ധാരാളം അയേണ്‍ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹിമോഗ്ലോബിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ വിളര്‍ച്ചയുണ്ടാവുന്നത് തടയുകയും ചെയ്യുന്നു.

ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാനും അതിരാവിലെ പഴം കഴിക്കുന്നത് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിനാവശ്യമായ പ്രോട്ടീനും മറ്റും ലഭിക്കാനും ഇത് കാരണമാകുന്നു.ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും പഴം മുന്നിലാണ്. വെറും വയറ്റില്‍ എന്നും രാവിലെ പഴം കഴിക്കുന്നത് ഹൃദയാരോഗ്യംസംരക്ഷിക്കുന്നു.ഹൃദയസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം പഴം കഴിക്കുന്നതിലൂടെ തടയാനാവുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here