ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്; ‘സൂപ്പര്‍ ശ്രീ’ ഫൈനല്‍ ഇന്ന്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍. സെമിയില്‍ ചൈനയുടെ ഷി യുഖിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് വെന്നിക്കൊടി പാറിച്ചത്. 21-10, 21-14 എന്നിങ്ങനെ മികച്ച പ്രകടനമായിരുന്നു ശ്രീകാന്തിന്റേത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ താരമെന്ന ബഹുമതിയും ശ്രീകാന്തിന് സ്വന്തമായി. ഇന്ന് നടക്കുന്ന ഫൈനലില്‍ ചൈനയുടെ എട്ടാം നമ്പര്‍ താരം ചെന്‍ലോങ്ങിനെയാണ് ശ്രീകാന്ത് നേരിടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here