‘പോത്തേട്ടന്‍ ബ്രില്യന്‍സി’ലെ നായിക നിമിഷയുടെ വിശേഷങ്ങള്‍

തൊണ്ടി മുതലും ദൃക്‌സാക്ഷിയുമെന്ന ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതുമുതല്‍ നിമിഷയെന്ന പുതിയ താരസുന്ദരിയാണ് മലയാളക്കരയിലെ പ്രധാന ചര്‍ച്ചാവിഷയം. പോത്തേട്ടന്‍ ബ്രില്യന്‍സിന് ഏറ്റവും പറ്റിയ പുതിയ മുഖമെന്ന വിശേഷണം ഇതിനകം നിമിഷ സ്വന്തമാക്കികഴിഞ്ഞു.

നിഷ്‌കളങ്കയായ പുഞ്ചിരിയും കണിശമായ നോട്ടവും പുതിയ അഭിനയ പ്രതിഭയുടെ ജനനമാണെന്നാണ് വിലയിരുത്തലുകളാണ് ചലച്ചിത്ര ലോകം നിമിഷയ്ക്ക് സമ്മാനിക്കുന്നത്. മലയാളക്കരയുടെ ഹൃദയം കവര്‍ന്ന നിമിഷ മുംബൈ മലയാളിയാണ്.

പുതുമുഖ നായികയെ തേടിയുള്ള ദിലീഷ് പോത്തന്റെ അന്വേഷണമാണ് നിമിഷയുടെ നിഷ്‌കളങ്കമായ ചിരിയില്‍ അവസാനിച്ചത്. ചിത്രത്തിനായുള്ള ഓഡീഷനില്‍ പങ്കെടുത്ത നിമിഷ കഴിവ് തെളിയിച്ചാണ് വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങാനെത്തിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷികളില്‍ ശ്രീജയെന്ന കഥാപാത്രമായാണ് നിമിഷയുടെ അരങ്ങേറ്റം.

ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ നിമിഷയ്ക്ക് അഭിനന്ദനപ്രവാഹമാണ്. ഗാനം നിമിഷയുടെ പ്രതിഭ വിളിച്ചറിയിക്കുന്നതാണെന്നാണ് ഏവരും പറയുന്നത്. എന്തായാലും ഗാനം വമ്പന്‍ ഹിറ്റായി മാറിയിട്ടുണ്ട്.


ബി അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ് നിമഷയിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here