‘ഒറ്റയ്ക്ക് വരുന്ന സ്ത്രീകള്‍ക്ക് മുറി നല്‍കില്ല’; വിചിത്രവാദം ഉന്നയിച്ച ഹോട്ടലിന് യുവതിയുടെ ഉഗ്രന്‍ മറുപടി

ഒറ്റയ്ക്ക് വരുന്ന സ്ത്രീകള്‍ക്ക് താമസിക്കാന്‍ മുറി നല്‍കില്ലെന്ന വിചിത്രവാദവുമായി ഹൈദരാബാദിലെ ഒരു ഹോട്ടല്‍ അധികൃതര്‍. സിംഗപൂരില്‍ താമസിക്കുന്ന നുപുര്‍ സരസ്വതിനാണ് ഇത്തരമൊരു മറുപടി നല്‍കി ജീവനക്കാര്‍ മുറി നിഷേധിച്ചത്. ഹോട്ടലിന്റെ നിയമം അങ്ങനെയാണെന്ന് പറഞ്ഞാണ് യുവതി മുറി നിഷേധിച്ചത്.

ഇക്കാര്യം വ്യക്തമാക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ, സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മുറിയില്‍ നില്‍ക്കുന്നതിലും കൂടുതല്‍ സുരക്ഷിത തെരുവിലാണെന്നു കരുതിയാണോ ഇവര്‍ മുറി നിഷേധിക്കുന്നത് എന്ന് ചോദിച്ചാണ് യുവതി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഇത്തരത്തിലുള്ള ഹോട്ടലില്‍ ബുക്കിംഗ് നടത്തി പുറത്തു നിര്‍ത്തിച്ചതില്‍ യുവതി goibibo വെബ്‌സൈറ്റിനെയും യുവതി വിമര്‍ശിച്ചു. സ്ത്രീകള്‍ ഒറ്റയ്ക്കും പുറത്ത് പോകുന്നുണ്ടെന്ന് നിങ്ങളറിയണം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് മുറി നല്‍കാത്തിടത്ത് ബുക്കിംഗ് നടത്തി എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും നുപുര്‍ ചോദിക്കുന്നു.

പോസ്റ്റ് വൈറലായതോടെ goibibo സൈറ്റ് ഖേദം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇനിയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി.

ഇപ്പോള്‍ ഡെക്കാന്‍ എറാഗഡ എന്ന ഹോട്ടലിലാണ് താമസിക്കുന്നതെന്നും രാത്രി പതിനൊന്ന് എത്തിയാലും ഇവിടെ നിങ്ങള്‍ക്ക് താമസിക്കാന്‍ മുറിയുണ്ടായിരിക്കുമെന്നും യുവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News