ഗര്‍ഭം ഓട്ടത്തിന് തടസമല്ല; അലൈസിയ 800 മീറ്റര്‍ ഓടി തീര്‍ത്തത് രണ്ടുമിനിറ്റില്‍

ഗര്‍ഭം വനിതാ അത്‌ലറ്റുകള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ തടസമാണോ? അല്ലെന്നാണ് അമേരിക്കന്‍ അത്‌ലറ്റ് അലൈസിയ മൊണ്‍ടാനോ തെളിയിക്കുന്നത്.

മൊണ്‍ടാനോ അഞ്ച് മാസം ഗര്‍ഭിണിയാണ്. എന്നാല്‍ യുഎസ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ഗര്‍ഭം തടസമായില്ല. 43 ഡിഗ്രി സെന്റീഗ്രൈഡിലാണ് ഉദരത്തില്‍ വളരുന്ന ഭ്രൂണവുമായി 800 മീറ്റര്‍ ഹീറ്റ്‌സില്‍ മൊണ്‍ടാനോ ഓടിയത്. രണ്ട് മിനിട്ടും 21 സെക്കന്റുമെടുത്ത് ദൗത്യം പൂര്‍ത്തിയാക്കിയതോടെ ഗ്യാലറിയില്‍ നിന്ന് കരഘോഷങ്ങള്‍ മുഴങ്ങി.

ഹീറ്റ്‌സില്‍ ഏറ്റവും ഒടുവിലായാണ് മൊണ്‍ടാനോ ഫിനിഷ് ചെയ്തത്. പക്ഷെ മൊണ്‍ടാനോ സന്തോഷവതിയാണ്. ഒന്നാമതെത്തുക എന്നതായിരുന്നില്ല മൊണ്‍ടാനോയുടെ ലക്ഷ്യം. ഗര്‍ഭധാരണം സ്ത്രീക്ക് ഒന്നിനും തടസമല്ലെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ലക്ഷ്യം നിറവേറ്റാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ മൊണ്‍ടാനോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here