യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി: കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു

 
യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു. കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. കള്ളനോട്ടടി കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ഏരാച്ചേരി രാജീവിനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രാജീവിന്റെ സഹോദരനും ബിജെപി നേതാവുമായ രാഗേഷിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനാരായണപുരത്തെ യുവമോര്‍ച്ച നേതാവും ബിജെപി അഞ്ചാംപരത്തി ബൂത്ത് സെക്രട്ടറിയുമാണ് രാഗേഷ് ഏരാശേരി. ബിജെപിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം വാരിയെറിയുന്നത് ഇവരാണ്. ബിജെപി ഉന്നതനേതാക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.

ഇവരുടെ വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ നിന്നാണ് കഴിഞ്ഞദിവസം കള്ളനോട്ടുകളും നോട്ടടിക്കാനുള്ള യന്ത്രങ്ങളും മഷിയും പേപ്പറുകളും പൊലീസ് പിടിച്ചെടുത്തത്.അമിത പലിശയ്ക്ക് പണം കൊടുക്കുന്നതായുള്ള പരാതിയില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകളും യന്ത്രങ്ങളും കണ്ടെത്തിയത്.
രാഗേഷും സംഘവും ആര്‍ഭാടജീവിതമാണ് നയിക്കുന്നത്. ഇത് കള്ളനോട്ടുപയോഗിച്ചാണെന്ന് വ്യക്തമായിരുന്നു. അന്തര്‍ദേശീയ കള്ളനോട്ട് മാഫിയാ സംഘവുമായി ഇവര്‍ക്കുള്ള ബന്ധവും അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here