മെട്രോയില്‍ പൊലീസുകാരുടെയും ‘കുമ്മനടി’; റേഞ്ച് ഐജിക്ക് കെഎംആര്‍എല്ലിന്റെ പരാതി

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ദിനങ്ങളില്‍ പൊലീസുകാര്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്‌തെന്ന ആരോപണത്തില്‍ റേഞ്ച് ഐജിക്ക് കെഎംആര്‍എല്ലിന്റെ പരാതി. കെഎംആര്‍എല്‍ ഫിനാന്‍സ് ഡയറക്ടറാണ് പരാതി നല്‍കിയത്.

ടിക്കറ്റെടുക്കാതെ ബലമായാണ് പൊലീസുകാര്‍ മെട്രോയില്‍ കയറിയതെന്നും പരാതിയുണ്ട്. പരാതിയുടെ പകര്‍പ്പ് സിറ്റി പൊലീസ് കമീഷണര്‍മാര്‍ക്കും റൂറല്‍ എസ്.പിക്കും നല്‍കിയിട്ടുണ്ട്.

അതേസമയം, മെട്രോയുടെ സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരാണ് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതെന്ന് പരാതി പരിശോധിച്ച കമീണണര്‍ വ്യക്തമാക്കി. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മറ്റു യാത്രാ സൗകര്യങ്ങള്‍ ഒരുക്കാത്ത സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അവര്‍ക്ക് പാസ് അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള സ്റ്റേഷനുകളില്‍ 128 പേരടങ്ങുന്ന സുരക്ഷാ സംഘമാണ് ഡ്യൂട്ടിക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News