ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറെ കാറ്റുകൊണ്ടുപോയി; വൈറലായ കരിയര്‍ ഹൈലൈറ്റ് വീഡിയോ

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങളുടെയും അക്കിടികളുടെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ദൃശ്യങ്ങളാണ്. ഐറിഷ് ചാനലായ ടിവി3യുടെ കാലാവസ്ഥാ റിപ്പോര്‍ട്ടര്‍ ഡെറിക് ഹാര്‍ട്ടിഗാനാണ് കുറഞ്ഞ സമയംകൊണ്ട് വൈറലായ വീഡിയോയിലെ നായകന്‍.

കഴിഞ്ഞ ദിവസം രാവിലെ ചാനലിന് വേണ്ടി കാലാവസ്ഥാ റിപ്പോര്‍ട്ട് ലൈവ് ചെയ്യുന്നതിനിടെയാണ് ഡെറികിനെ കാറ്റുകൊണ്ടുപോയത്. പ്രശാന്ത സുന്ദരമായ കാലാവസ്ഥയെക്കുറിച്ചുള്ള ലൈവ് റിപ്പോര്‍ട്ടിനിടെയാണ് ഡെറിക്കിന് പ്രകൃതിയുടെ വികൃതിയുടെ ഭാഗമാകേണ്ടി വന്നത്. കാമറയുട വലതുവശത്തേക്ക് എടുത്തെറിയപ്പെട്ട ഡെറികിന്റെ കുടയും കാറ്റ് തകര്‍ത്തു. തീര്‍ത്തും വ്യത്യസ്തം എന്ന കമന്റോടെയാണ് ഡെറിക് കാറ്റിനൊപ്പം പോകുന്നത്.

ചിരിയടക്കാതെയാണ് സ്റ്റുഡിയോ അവതാരകരായ സൈനീസ് ഡെഡ്മണ്ടിനും മാര്‍ക് കാഗ്‌നക്കിനും ഈ സമയം സ്‌ക്രീനില്‍ തുടര്‍ന്നത്. അധികെ വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയ ഡെറിക് തന്റെ കുട നന്നാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കരിയര്‍ ഹൈലൈറ്റ് എന്ന് ഈ രംഗത്തെ വിശേഷിപ്പിച്ച ഡെറിക് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിലേറെപ്പേരാണ് കണ്ടത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News