തിരുവനന്തപുരം: അച്ഛന്റെ രോഗം കാരണം പാതിവഴിയില്‍ പഠനം നിന്നുപോകുന്ന അവസ്ഥയാണ് ആതിര എന്ന മൂന്നാം ക്ലാസുകാരിക്ക്. അച്ഛന്‍ രാജേഷിന്റെ ഇരുവൃക്കകളും പ്രവര്‍ത്തനം നിലച്ച് കിടപ്പിലായതോടെ അമ്മക്ക് ജോലിക്കിറങ്ങേണ്ടിവന്നു. ഇതോടെ അച്ഛനെയും വീട്ടുകാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്തം ഈ കുഞ്ഞു മനസിന് ഏല്‍ക്കേണ്ടി വന്നു.
സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടകവീട്ടില്‍ തമാസിക്കുന്ന ഈ കുടുംബത്തിന് ചികില്‍സക്കുള്ള ചിലവും ജീവിതചെലവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. അതിനാല്‍ ആതിരയുടെ കണ്ണീര്‍ തുടക്കാന്‍ അച്ഛന്‍ രാജേഷിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാമ്പത്തികം കണ്ടെത്തണം. അതിനായി നമുക്കൊരുമിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here