യുവ മോര്‍ച്ച നേതാവിന്റെ കള്ളനോട്ടടികേസ്; ഒളിത്താവളമൊരുക്കിയ സുഹൃത്ത് പൊലീസ് പിടിയില്‍

കൊടുങ്ങല്ലൂര്‍: കളളനോട്ടടി കേസില്‍ അറസ്റ്റിലായ യുവ മോര്‍ച്ച നേതാവിന് ഒളിത്താവളമൊരുക്കിയ സുഹൃത്ത് പൊലീസ് പിടിയിലായി. ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ഏരാച്ചേരി രാജീവിന് താവളമൊരുക്കിക്കൊടുത്ത കേസില്‍ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി എരിഞ്ചേരി അലക്‌സാ(32)ണ് പിടിയിലായത്.

ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് രാജീവിനെ അലക്‌സിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയത്. അലക്‌സിന് സംഭവവുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികയാണ്.

യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. രാജീവും സഹോദരനും കൂട്ടുപ്രതിയുമായ രാകേഷുമാണ് ബിജെപിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം വാരിയെറിയുന്നത്. ബിജെപി ഉന്നതനേതാക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here