വില്ലേജ് ഓഫീസില്‍ കര്‍ഷക ആത്മഹത്യ; ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് കീഴടങ്ങി

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയോടെ പേരാമ്പ സിഐയുടെ മുന്‍പിലാണ് സിലീഷ് കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിലുള്ള മനഃപ്രയാസത്തിലാണ് 57കാരനായ ജോയി ആത്മഹത്യ ചെയ്ത്.

ചെമ്പനോട താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കൈവശത്തിലുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവുന്നില്ലെന്നാരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫീസിനു മുന്‍പില്‍ നേരത്തെ നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്നു കൊയിലാണ്ടി തഹസില്‍ദാര്‍ ഇടപെടുകയും നികുതിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ഒരുതവണ നികുതി സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒന്നര വര്‍ഷത്തോളമായി വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കുന്നില്ലെന്നു പറയുന്നു. വില്ലേജ് ഓഫീസില്‍ നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുള്ള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here