നടിയും സുനിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ദിലീപ്; കാര്യങ്ങള്‍ അറിഞ്ഞത് ലാലില്‍ നിന്ന്

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും കേസിലെ മുഖ്യപ്രതിയുമായ പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് നടന്‍ ദിലീപ്. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്ന് ചോദ്യത്തിന്, സംവിധായകന്‍ ലാലാണ് അത് പറഞ്ഞതെന്നും ദിലീപ് വ്യക്തമാക്കി. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞു.

‘കാണാത്ത, കേള്‍ക്കാത്ത കാര്യങ്ങള്‍ എന്റെ തലയിലേക്ക് എടുത്ത് വയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല. കാരണം മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കഥാപാത്രങ്ങളിലൂടെ കിട്ടിയ, ജനങ്ങളുടെ മനസിലുളള സ്‌നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്. അത് ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ട് ഏത് അന്വേഷണത്തിനും പൊലീസിന്റെ കൂടെ, ഏത് സിബിഐ വന്നാലും അതിന്റെയൊക്കെ കൂടെ ഞാന്‍ നില്‍ക്കും.’-ദിലീപ് പറയുന്നു.

അച്ഛനെന്ന നിലയില്‍ മകളുടെ മുന്നില്‍ തെറ്റ് ചെയ്യാത്ത അച്ഛനാണെന്ന് തെളിയിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണ്. കേസുമായി ബന്ധപ്പെട്ട് മുന്‍പന്തിയിലുണ്ടാകും. താന്‍ നിരപരാധിയാണ്. ഇവിടെ സത്യം ജയിക്കണം. ഇനി ഒരാള്‍ക്കെതിരെയും ഇതുപോലെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ലെന്നും ദിലീപ് പറഞ്ഞു.
‘ഈ ഗൂഢാലോചന നടത്തിയ ആള്‍ക്കാര്‍ മുഴുവന്‍ സന്തോഷമായിട്ട് നടക്കുന്നു. അതാരാണെന്ന് കണ്ടുപിടിക്കണം. സലിംകുമാര്‍ അടക്കം പലരും പലകാര്യങ്ങളും മിണ്ടാത്തതാണ്. അവര്‍ക്കെല്ലാം ഇതിനെക്കുറിച്ച് വ്യക്തതയുണ്ട്. ഇത് കൂട്ടി വായിക്കുമ്പോള്‍ ഇതിന്റെ സത്യാവസ്ഥ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. എല്ലാവരും കൂടി ഒരു ദിലീപുണ്ട്, ഇവിടെ ലോകത്ത് എവിടെ പെരുന്നാള്‍ ഉണ്ടായാലും ഒരാള്‍ക്ക് കിടക്കപ്പൊറുതി ഇല്ലാ എന്ന് പറഞ്ഞുപോലെത്തെ അവസ്ഥയാണ് നടക്കുന്നത്. എന്ത് കണ്ടാലും ദിലീപ്, ദിലീപ് എന്ത് ന്യായം. ഞാന്‍ ഇത് സമ്മതിക്കില്ല.’-ദിലീപ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News