ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും കാമുകി ജോര്‍ജിന റോഡ്രിഗസും സുഖമുള്ളൊരു കാത്തിരിപ്പിലാണ്. ഇരുവരുടേയും, ജീവിതത്തിലേക്ക് വരാന്‍പോകുന്ന പുതിയ അതിഥിയെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് റൊണാള്‍ഡോയും, ജോര്‍ജീനയുമെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ നവംബര്‍ മുതല്‍ ക്രിസ്ര്‌റ്യാനോയും, ജോര്‍ജീനയും ഡേറ്റിംഗിലാണെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങളുടെ ഗോസിപ്പ്. കഴിഞ്ഞയാഴ്ച ഇരുവരും ചേര്‍ന്ന് ചെക്കപ്പിനായി മാഡ്രിഡിലെ പ്രമുഖ ഡോക്ടറെ കണ്ടതായും ഗോസിപ്പ് കോളങ്ങള്‍ പറയുന്നു. ജോര്‍ജീന ഗര്‍ഭിണിയാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍ താരത്തിന്റെ കുടുംബം ഈ വാര്‍ത്ത പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്. വാര്‍ത്ത തെറ്റാണെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെഅമ്മ പറഞ്ഞത്. വാടക ഗര്‍ഭത്തിലൂടെ ക്രിസ്റ്റ്യാനോക്ക് രണ്ട് ഇരട്ടക്കുട്ടികള്‍പിറന്നതായി ഗോസിപ്പുകള്‍ വന്നിരുന്നു. ഇതും താരത്തോട് അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യമാണ് ക്രിസ്റ്റ്യാനോയും, ജോര്‍ജീനയും തമ്മില്‍ പ്രണയത്തിലാകുന്നത്. മോഡലായ ഐറീന്‍ ഷൈക്കായിരുന്നു സൂപ്പര്‍ താരത്തിന്റെ ആദ്യ കാമുകി. ആ ബന്ധത്തില്‍ ക്രിസ്റ്റ്യാനൊ ജൂനിയര്‍ എന്ന മകനും താരത്തിനുണ്ട്. വാര്‍ത്ത പുറത്ത് വന്നതോടെ ക്രിസ്റ്റര്യാനോയുടെ ആരാധകര്‍ ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിനായുള്ള കാത്തിരിപ്പിലാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here