ആധാര്‍ ലഭിക്കാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: സുപ്രീംകോടതി

ദില്ലി:ആധാര്‍ ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി. അതേസമയം സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര ഉത്തരവിന് കോടതി സ്റ്റേ അനുവധിച്ചില്ല.സെപ്റ്റംബര്‍ 30വരെ ആധാറുമായി ബന്ധിപ്പിക്കാന്‍ സമയം നീട്ടി നല്‍കിയ സാഹചര്യത്തിലാണ് സ്റ്റേ അനുവധിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചത്.

സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഗ്യാസ് സബ്‌സിഡി എന്നിവക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വാക്കാലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News