ഗര്‍ഭിണിയുടെ നിറവയറില്‍ ചുംബിച്ച് കടുവ; വീഡിയോ വൈറല്‍

മൃഗശാലയില്‍ ഗര്‍ഭിണിയുടെ നിറവയറില്‍ പറ്റിച്ചേര്‍ന്ന് നില്‍ക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുന്നു. ഇന്‍ഡിയാനയിലെ പൊട്ടാവടോമി മൃഗശാലയില്‍ നിന്നാണ് ഈ വീഡിയോ.

നടാഷ ഹാന്‍ഡ്ഷൂ എന്ന ഗര്‍ഭിണിയുടെ വയറു കണ്ടപ്പോഴാണ് ചില്ല് കൂട്ടിനുള്ളില്‍ കിടന്ന കടുവയ്ക്ക് സ്‌നേഹം തോന്നിയത്. തുടര്‍ന്ന് വയറിന് എതിരായി നിന്ന് കടുവ ചില്ലില്‍ മുഖമുരയ്ക്കുന്നതും വീഡിയോയില്‍ കാണാം. നടാഷയുടെ ബന്ധുവായ ബ്രിട്ടാനി ഒസ്‌ബോണ്‍ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

നടാഷ ഗര്‍ഭിണിയാണെന്ന് കടുവയ്ക്ക് മനസിലായെന്നും ഒരു ചില്ല് ചുവരിനപ്പുറം അവളുടെ കുഞ്ഞ് വയറ് പറ്റിച്ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ആ കടുവയെന്നും ബ്രിട്ടാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here