‘കറിവേപ്പില പോലെ’ പ്രയോഗം അത്ര ശരിയല്ല; അറിയാം കറിവേപ്പിലയെ

ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഈ ഇലയുടെ ജന്മദേശം ഇന്ത്യയാണ്. രാജ്യത്ത് വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.

ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമാണ് കറിവേപ്പിലകള്‍ ആഹാരത്തില്‍ ചേര്‍ത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ ‘കരുവേപ്പ്’ എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്.

കറിവേപ്പിലയില്‍ 100 ഗ്രാമില്‍ അന്നജം 6g, ഭക്ഷ്യനാരുകള്‍ 6.47g കൊഴുപ്പ് 1g പ്രോട്ടീന്‍ 6.1g ജലം 36.3g ജീവകം എ, റൈബോഫ്‌ലാവിന്‍ (ജീവകം B2) 0.21 mg, നയാസിന്‍ (ജീവകം B3) 2.32 mg കൂടാതെ ജീവകം സി, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

നാരകത്തെ ബാധിക്കുന്ന ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ട്. മേട്ടുപ്പാളയം പ്രദേശത്തെ കറിവേപ്പില കൃഷിയില്‍ മറ്റു കീടനാശിനകളോടൊപ്പം എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയും വ്യാപകമായി ഉപയോഗിക്കുന്നു.

വീട്ടുമുറ്റത്ത് വളരുന്ന ഈ ചെടി കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവയ്ക്ക് നാടന്‍ മരുന്നുകളായി ഉപയോഗിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here