ജീവിതം ആസ്വദിക്കാം, മുന്തിരിച്ചാറിലൂടെ

എതോ ഒമര്‍ ഖയ്യാം കവിതയിലെ വരികളാണെങ്കിലും മുന്തിരിച്ചാറിന്റെ പുളിപ്പിച്ച രൂപമായ വൈന്‍ അഥവ വീഞ്ഞ് ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ മദ്യപാനത്തെ മഹത്വവത്കരിക്കാന്‍ കാത്തിരിക്കുന്നവര്‍ വൈനിനെ എടുത്തങ്ങ് കീച്ചികളയരുത്. മിതമായ ഉപയോഗം മാത്രമെ ഗുണമുണ്ടാക്കൂ, അല്ലെങ്കില്‍ വിപരീതഫലമാണ്. ഹൃദയാരോഗ്യം മുതല്‍ രതിക്ക് വരെ നല്ലതാണത്രെ റെഡ് വൈന്‍.

റെഡ് വൈന്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, തലച്ചോറിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ നടന്ന പഠനം പറയുന്നത്. അല്‍ഷിമേഴ്‌സിനെ അകറ്റിനിര്‍ത്തുവാന്‍ റെഡ് വൈനിന് സാധിക്കും. റെസ് വെററ്റോള്‍ എന്ന ഘടകമാണ് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മെലിഞ്ഞവര്‍ക്കാണ് ഗൂണം കൂടുതല്‍.

തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നത് ഈ ഘടകം തടയും. രക്തം കട്ട പിടിച്ചാല്‍ തന്നെ എളുപ്പത്തില്‍ റിക്കവറി കിട്ടുകയും ചെയ്യും. തലച്ചോറിന് ക്ഷതം സംഭവിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. റെഡ് വൈന്‍ കൊണ്ട് തലച്ചോറിന്റെ ക്ഷതം 40 ശതമാനം വരെ കുറയ്ക്കാമെന്നാണ് പഠനങ്ങള്‍
അല്‍ഷിമേഴ്‌സ് വരുന്നതിനുള്ള സാധ്യത കുറവാണെന്നതാണ് റെഡ് വൈനിന്റെ മറ്റൊരു ഗുണം.

ഒരു തുള്ളി പോലും മദ്യം കുടിച്ചിട്ടില്ലാത്തവര്‍ പറയുന്നത് അവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറവാണെന്നാണ്. ഫ്രാന്‍സിലെ ജനങ്ങള്‍ കലോറി കൂടിയ ഭക്ഷണം അധികം കഴിച്ചിട്ടുപോലും അവരില്‍ ഹൃദ്യോഗങ്ങള്‍ കുറവാണ്. റെഡ് വൈന്‍ കുടിക്കുന്നതാണ് ഇതിന് കാരണം.

എന്നാല്‍ മറ്റൊരു തിരുത്തുണ്ട്, ഈ ‘റെസ് വെററ്റോള്‍’ എന്ന ഘടകം നമ്മുടെ കപ്പലണ്ടി തൊലിയിലുമുണ്ടെന്ന് ചില പഠനം ഉണ്ടേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News