ആരോഗ്യത്തോടെ അധികകാലം ജീവിക്കണോ?; ഈ പിയോപ്പി ഡയറ്റ് ശീലിക്കൂ

ആരോഗ്യത്തോടെ ഏറ്റവുമധികം കാലം ജീവിക്കുന്ന ജനതയാണ് തെക്കന്‍ ഇറ്റന്‍ ഇറ്റലിയിലെ പിയോപ്പി ഗ്രാമവാസികള്‍. പഞ്ചസാര കഴിവതും ഒഴിവാക്കി, പോഷകസമൃദ്ധവും ശാസ്ത്രീയ ചിട്ടകളും മതിയായ ഉറക്കവുമെല്ലാമാണ് പിയോപ്പി വാസികളെ ആരോഗ്യവാന്‍മാരും ദീര്‍ഘായുസുകളുമാക്കുന്നത്. അവരുടെ ഭക്ഷണ വ്യായാമ രീതികള്‍ ഇവയാണ്

ആഹാരക്രമം

മലയാളികളെപ്പോലെ 3 നേരം ആഹാരം കഴിക്കുന്നവരാണ് പിയോപ്പിയക്കാര്‍. പക്ഷേ കഴിക്കുന്നത് വയറിനും മനസ്സിനും മതി എന്നു തോന്നുനന്ത് വരെ മാത്രം. നമ്മളെപ്പോലെ വാരിവലിച്ചു കഴിക്കില്ലെന്ന് സാരം.

ഒലിവെണ്ണ

ഹൃദയാരോഗ്യത്തിനുത്തമമായ ഒലീവെണ്ണ. ദിവസവും 2 മുതല്‍ 4 ടീസ്പൂണ്‍ വരെ ഭക്ഷണത്തില്‍ ഉറപ്പായും ഉള്‍പ്പെടുത്തും. സണ്‍ഫ്‌ളവര്‍ ഓയില്‍ പോലുള്ള റിഫൈന്‍ഡ് ഓയിലുകള്‍ ഇവര്‍ക്ക് വര്‍ജ്യമാണ്.

നട്ട്‌സ്

വാല്‍ നട്ട്, ഹേസല്‍ നട്ട്, അല്‍മണ്ട് ഇവയിലേതെങ്കിലും ഒന്ന് ഒരു പിടി വീതം

പച്ചക്കറികള്‍

മുന്നു നേര ഭക്ഷണത്തില്‍ രണ്ട് നേരവും പച്ചക്കറികള്‍ ഉറപ്പായും ഉണ്ടാകും. ബ്രോക്കോളി, കോളി ഫ്‌ളവര്‍ തുടങ്ങിയവ ഭക്ഷണത്തോടൊപ്പം നിര്‍ബന്ധം

പഴങ്ങള്‍

ഷുഗര്‍ കുറഞ്ഞ ബെറികള്‍, ആപ്പിള്‍ തുടങ്ങിയവയാണ് പിയോപ്പിയക്കാര്‍ക്ക് പഥ്യം

മല്‍സ്യം,ഇറച്ചി

ആഴ്ചയില്‍ കുറഞ്ഞത് 3 ദിവസമെങ്കിലും നെയ്യുള്ള മല്‍സ്യങ്ങളോ ഇറച്ചിയോ ഉണ്ടാകും ഇറച്ചിയുടെ അളവ് 500 ഗ്രാമില്‍ അധികമാകില്ല.

പാലും മുട്ടയും

ആഴ്ചയില്‍ 10 മുട്ടയെങ്കിലും നിര്‍ബന്ധം. പാലും പാലുല്‍പ്പന്നങ്ങളായ വെണ്ണയും യോഗര്‍ട്ടുമെല്ലാം എല്ലാ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാണ്.

വൈന്‍

എല്ലാ ദിവസവും രാത്രി ഭക്ഷണത്തോടൊപ്പം ഒരു ഗ്‌ളാസ് വൈന്‍. അതും വലിയൊരു ഗ്‌ളാസ് വൈന്‍ കുടിച്ചാലേ അന്നത്തെ ദിവസം പൂര്‍ണമാകൂ.

ഇരിപ്പും കിടപ്പും

45 മിനിറ്റില്‍ കൂടുതല്‍ എവിടെയും ഇരിക്കാറില്ല. ആഴ്ചയില്‍ 5 ദിവസമെങ്കിലും അര മണിക്കൂര്‍ വീതം നടക്കും. 7 മണിക്കൂറാണ് പിയോപ്പിക്കാരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം. ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് മൊബൈല്‍ ഫോണ്‍ കൈ കൊണ്ട് തൊടില്ല.
ഈ ശീലങ്ങള്‍ തുടരാന്‍ നിങ്ങളും തയ്യാറാണോ? എന്നാല്‍ ആയുഷ്മാന്‍ ഭവയെന്ന് പിയോപ്പിയക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News