ശാസ്ത്രീയ നൃത്തം അഭ്യസിച്ച 7 ദക്ഷിണേന്ത്യന്‍ നടിമാര്‍

മികച്ച അഭിനേതാക്കള്‍ നല്ല നര്‍ത്തകര്‍ കൂടിയാണെങ്കില്‍ അഭിനയത്തിന് മാറ്റ് കൂടും. ദക്ഷിണേന്ത്യയിലെ നര്‍ത്തകിമാരായ 7 നടിമാര്‍ ഇവരാണ്. അഴകളവുകള്‍ മെച്ചപ്പെടുത്താന്‍ നൃത്തം ഇവരെ സഹായിച്ചിട്ടുമുണ്ട്.

1.ശോഭന

രാജ്യത്തെ തന്നെ അറിയപ്പെടുന്ന ഭരതനാട്യം കലാകാരിയാണ് ശോഭന. വയസ് 20 ആകുമ്പോള്‍ തന്നെ ശോഭന പ്രഫഷണല്‍ നര്‍ത്തകിയായിരുന്നു. ചെന്നൈയില്‍ കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയവും ശോഭന നടത്തുന്നുണ്ട്.

2.മീനാക്ഷി ശേഷാദ്രി

ഡ്യൂയറ്റ് എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തയായ മീനാക്ഷി ശേഷാദ്രി നാല് നൃത്ത ഇനങ്ങളില്‍ വൈദഗ്ധ്യം നേടിയിട്ടുളള കലാകാരിയാണ് ഭരതനാട്യം,കുച്ചിപ്പുടി,കഥക്,ഒഡിസ്സി.

3.രേവതി

ഏഴാം വയസു മുതല്‍ നൃത്തം അഭ്യസിക്കുന്ന കലാകാരിയാണ് രേവതി. 1979ല്‍ ചെന്നൈയില്‍ ആയിരുന്നു രേവതിയുടെ അരങ്ങേറ്റം.

4.അമല അക്കിനേനി

ഭരതനാട്യത്തില്‍ ബിരുദമെടുത്തയാളാണ് അമല. കലാക്ഷേത്ര കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലായിരുന്നു പഠനം.

5.മഞ്ജു വാര്യര്‍

ഭരതനാട്യം നര്‍ത്തകി മാത്രമല്ല കഥകളിയും മഞ്ജു വാര്യര്‍യ്ക്ക് വഴങ്ങും.

6.ശ്രിയ ശരണ്‍

കഥകും രാജസ്ഥാനി നാടോടി നൃത്തവുമാണ് ശ്രിയയുടെ മേഖല. സമകാലിക വിഷയങ്ങളെ നൃത്തത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട് ശ്രിയ

7.സിമ്രന്‍

സിമ്രന്റെ മിടുക്ക് ഭരതനാട്യത്തിലും സല്‍സയിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News