ഷാരൂഖിനെ തേടി ഏഴായിരത്തോളം പെണ്‍കുട്ടികള്‍

ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ജബ് ഹാരി മെറ്റ് സേജള്‍. സിനിമയെക്കുറിച്ച് സംസാരിച്ച് ഷാരുഖ് സോഷ്യല്‍ മീഡിയയിലുടെ രംഗത്തെത്തുകയായിരുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഷാരുഖ് ഖാന്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലുടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.

വീഡിയോയില്‍ പറഞ്ഞ കാര്യം കേട്ട് താരത്തെ തേടി പെണ്‍കുട്ടികള്‍ വരാന്‍ തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ നായികയുടെ പേരാണ് സേജള്‍. പേര് തനിക്ക് വളരെയധികം ഇഷ്ടമായെന്നും നിങ്ങളുടെ നാട്ടില്‍ സേജള്‍ എന്ന പേരില്‍ പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരെക്കുറിച്ച് എന്നോട് പറയണമെന്നും അവരെ കാണാനായി ഞാന്‍ അവരുടെ നാട്ടിലേക്ക് വരുമെന്നുമായിരുന്നു ഷാരുഖ് പറഞ്ഞിരുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട താരം പറഞ്ഞ വാക്ക് കേട്ട് ഷാരുഖിന്റെ വീടായ മന്നത്തിന് മുന്നിലെത്തിയത് 400 ല്‍ കൂടുതല്‍ പെണ്‍കുട്ടികളായിരുന്നു. അവരെല്ലാം ഐഡി കാര്‍ഡുകള്‍ കാണിച്ചു നോക്കിയെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചു വിടുകയായിരുന്നു.

400 പെണ്‍കുട്ടികള്‍ മന്നത്തിന് മുന്നിലെത്തിരുന്നെങ്കിലും ഏഴായിരത്തിലധികം പെണ്‍കുട്ടികളാണ് ഷാരുഖിനെ കാണുന്നതിനായി കത്ത് അയച്ചിരിക്കുന്നത്. തന്റെ ആരാധികമാരെ കാണാന്‍ ഉടന്‍ തന്നെ ഷാരുഖ് ഖാന്‍ എത്തുമെന്ന് അതിനിടെ വാര്‍ത്തകള്‍ പ്രചരിച്ചിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി താരം ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel