കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് നിയമസഹായവുമായി സിപിഐഎം

കോട്ടയം: ജില്ലയിലെ നാട്ടകത്ത് കുടിയിറക്കല്‍ ഭീഷണി നേരിടുന്ന 42 കുടുംബങ്ങള്‍ക്കാണ് നിയമസഹായവുമായി സിപിഐഎം രംഗത്തെത്തിയത്. മുന്‍ഭൂവുടമകള്‍ തമ്മിലുള്ള തര്‍ക്കത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കുടുംബങ്ങള്‍ കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. ഇവരുടെ ദയനീയാവസ്ഥ നിയമപീഠത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കൂടി ഇക്കാര്യത്തില്‍ ഉറപ്പാക്കുമെന്നും സിപിഐഎം ജില്ലാസെക്രട്ടറി വി എന്‍ വാസവന്‍ വ്യക്തമാക്കി.
കോട്ടയം നാട്ടകത്തെ പതിനഞ്ചില്‍പടിയില്‍ മൂന്നേക്കര്‍ വരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചതോടെ ഇതറിയാതെ സ്ഥലം വാങ്ങിയ 42 കുടുംബങ്ങളാണ് പെരുവഴിയിലായിരിക്കുന്നത്. സ്വന്തം പേരില്‍ കരമടച്ച് 25 വര്‍ഷത്തിലധികമായി ഇവിടെ ജീവിക്കുന്നവര്‍ക്കാണ് ഈ ഗതികേട്. വിധി നടപ്പായാല്‍ എന്തുചെയ്യുമെന്നറിയാതെ പകച്ച് നില്‍ക്കുന്ന ഈ കുടുംബങ്ങള്‍ക്ക് വേണ്ട നിയമസഹായം നല്‍കാന്‍ സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുമായി സംസാരിച്ചു.
20 വര്‍ഷം മുമ്പ് സ്ഥലം വാങ്ങി വീടുവെച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും നാട്ടാകം വില്ലേജില്‍ കൃത്യമായി കരം അടയ്ക്കുന്നുണ്ട്. 1969ല്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണറായിരുന്ന പി വി ചെറിയാനില്‍ നിന്ന് വി ടി മാത്യു പാട്ടത്തിനെടടുത്തിരുന്നു. അതിന്‌ശേഷം ഈ ഭൂമി പിന്നീട് സര്‍ക്കാര്‍ പതിച്ച് നല്‍കിയതാണെന്ന് പറഞ്ഞ് വി ടി മാത്യു 42 കുടുംബങ്ങള്‍ക്ക് വിറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News