ശബരിമലപ്പാതയിലെ കണമലപ്പാലത്തില്‍ വിള്ളല്‍; ഗുരുതര ക്രമക്കേടെന്ന് രാജു എബ്രഹാം എംഎല്‍എ;അന്വേഷണം പ്രഖ്യാപിച്ചു

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഏഴരക്കോടി രൂപമുടക്കിയാണ് ശബരിമല പാതയില്‍ കണമല പാലം നിര്‍മ്മിച്ചത്. കേരളാ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ട പാലത്തിന്റെ മധ്യത്തില്‍ വിള്ളല്‍ സംഭവിക്കുകയും ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.

ഇതേതുടര്‍ന്ന് സ്ഥലം എംഎല്‍എ രാജു എബ്രഹാം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍മ്മാണത്തില്‍ ഗുരുതരമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കണമല പാലത്തിന്റെ തകരാര്‍ പരിശോധിച്ചു.

പാലത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടത്തുമെന്നും ചീഫ് എഞ്ചിനിയര്‍ ജീവന്‍ലാല്‍ വ്യക്തമാക്കി. പാലത്തിന്റെ തകരാര്‍ അടിയന്തിരമായി പരിഹരിക്കുവാന്‍ പരിഹരിക്കുവാന്‍ പൊതുമരാമത്ത് ഉദ്യാഗസ്ഥര്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here