വാട്‌സ്ആപ്പില്‍ കിടിലന്‍ മാറ്റങ്ങള്‍; കാത്തിരുന്ന ഫീച്ചറുകള്‍ നിങ്ങളുടെ ഫോണില്‍ കിട്ടുന്നുണ്ടോ എന്നറിയാം

ഏവരും കാത്തിരുന്ന മാറ്റങ്ങളാണ് വാട്‌സ് ആപ്പിലുണ്ടായിരിക്കുന്നത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചറുകളാണ് ഇപ്പോള്‍ മാറ്റങ്ങളായെത്തിയിരിക്കുന്നത്. പരീക്ഷണം വന്‍ വിജയമായതോടെയാണ് അധികൃതര്‍ പുതിയ തീരുമാനത്തിലെത്തിയത്.
വിവിധ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ അയക്കാനുള്ള സൗകര്യം, ഫോട്ടോ ബണ്ടിലിങ്, കോള്‍ സ്‌ക്രീനിലെ മാറ്റം തുടങ്ങിയവയാണ് പുത്തന്‍ ഫീച്ചറുകള്‍. വാട്‌സാപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കും പുതിയ ഫീച്ചറുകള്‍ ലഭിക്കും.

ഫോട്ടോകള്‍ ഒരു ആല്‍ബമായി അയക്കാനുള്ള അവസരമാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കൂടുതല്‍ ഫോട്ടോകള്‍ ഒന്നിച്ച് അയച്ചാല്‍ കിട്ടുന്ന വ്യക്തിക്ക് ആല്‍ബമായി ഒരു സ്‌ക്രീനില്‍ തന്നെ കാണാം. ഈ ഫീച്ചര്‍ ഒരു മാസം മുന്‍പെ ഐഫോണ്‍ പതിപ്പിലും ഉള്‍പ്പെടുത്തിയിരുന്നു.
ഇതിനു പുറമെ വാട്‌സാപ്പ് കോള്‍ സ്‌ക്രീനിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കോള്‍ വരുമ്പോള്‍ മുകളിലേക്ക് സ്വൈപ്പ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ മാറ്റം. എല്ലാ ഫോര്‍മാറ്റിലുമുള്ള ഫയല്‍ പങ്കിടാനുള്ള അവസരം സ്ഥിരം വാട്‌സാപ്പ് ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നതാണ്. മറ്റു ആപ്പുകളുടെ എപികെ ഫയലുകള്‍ വരെ വാട്‌സാപ്പ് വഴി പങ്കുവെക്കാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News