ഇണയെ ആകര്‍ഷിക്കാന്‍ ചില നമ്പറുകള്‍

തന്റെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ അവലംബിക്കുന്നത് പൊതുവായ മാനദണ്ഡങ്ങള്‍ ആണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അത് പുരുഷന്റെ ബുദ്ധി, ശബ്ദഗാംഭീര്യം, പ്രണയിക്കാനുള്ള മനസ്, ആഡംബരത്വം തുടങ്ങിയവയാണ്. നല്ല പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാ സ്ത്രീകളും ഒരേ മാനദണ്ഡങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്ത്രീകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ എന്ത് മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാകുമെന്നാണ് നിങ്ങള്‍ കരുതുന്നത്? എന്താണ് പുരുഷന് അനിഷേധ്യമായ ആകര്‍ഷണീയത നല്കുന്നത്. ശരീരസൗന്ദര്യമോ, സ്വഭാവമോ എതാണ് ആകര്‍ഷണീയമായത്? പുരുഷന് ആകര്‍ഷണീയത നല്കുന്നതില്‍ പല കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ ബഹുഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള പല മാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിയാത്തവരാണ്. നിങ്ങള്‍ക്ക് ആകര്‍ഷണീയത ഇല്ല എന്ന് തോന്നുന്നുവെങ്കില്‍ ഏത് മികവാണ് നിങ്ങള്‍ക്കുള്ളത് എന്ന് സ്വയം കണ്ടെത്തേണ്ടതുണ്ട്. സ്ത്രീകളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍.

1. തമാശ
തമാശക്കാരനും ലാളിത്യമുള്ളവനുമായ ഒരു പുരുഷനെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. തമാശയോടെ ഇടപെടാനറിയുന്ന ആള്‍ക്ക് ഏത് തരത്തിലുള്ള ബന്ധങ്ങള്‍ക്കും കരുത്ത് നല്കാനാവും. ചെറുചിരിയോടെ ജീവിതത്തില്‍ ഇടപെടുന്നവര്‍ ശുഭാപ്തി വിശ്വാസത്തോടെ എല്ലായ്‌പോഴും കാര്യങ്ങളെ നേരിടാന്‍ കഴിവുള്ളവരായിരിക്കും.

2. ആത്മവിശ്വാസം
ആത്മവിശ്വാസമുള്ളവര്‍ വേഗത്തില്‍ ശ്രദ്ധ നേടിയെടുക്കും. ഏതൊരാളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം ഇതാണ്. തല ഉയര്‍ത്തിപ്പിടിച്ച് കാര്യങ്ങളെ നേരിടാനുള്ള ധൈര്യം കാണിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ അങ്ങനെയല്ലെങ്കിലും നിങ്ങളെ ആകര്‍ഷണകേന്ദ്രമാക്കും. ഒരു പുരുഷന്റെ ആത്മവിശ്വാസം അവന്റെ ആകര്‍ഷണീയമായ സ്വഭാവങ്ങളിലെ പ്രധാന ഘടകമാണ്. തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ആണുങ്ങളെ സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്ന് തീര്‍ച്ച.

3. ധീരത
ധീരതയെ ഒരു സേനാനിയോടാണ് താരതമ്യപ്പെടുത്തുന്നത്. അതായത് മര്യാദക്കാരനും സ്ത്രീകളോട് കുലീനമായി പെരുമാറുന്നവനുമാകണം പുരുഷന്‍. ഇതൊരു പഴയ സങ്കല്പമാണെങ്കിലും ഇന്നും പ്രാധാന്യമുള്ളതാണ്. ധീരനായിരിക്കുമ്പോഴും സ്ത്രീകളോട് ആദരവോടെ പെരുമാറുന്നത് ദൗര്‍ബല്യത്തിന്റെ ലക്ഷണമല്ല.

4. കണ്ണുകള്‍
പുരുഷന്റെ രണ്ട് പ്രധാന ആകര്‍ഷണങ്ങളാണ് ചിരിയും കണ്ണുകളും. കണ്ണുകള്‍ ആത്മാവിന്റെ ജാലകങ്ങളാണെന്നാണ് സങ്കല്പം. തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന രീതിയില്‍ എങ്ങനെ നോക്കണമെന്നും ആശയവിനിമയം ചെയ്യാമെന്നും അവനറിഞ്ഞിരിക്കണം. നോട്ടത്തിന്റെ ആകര്‍ഷണം വഴി സ്ത്രീകള്‍ ഏറെ ആകൃഷ്ടരാകും.

5. ചിരി
ആരെയും വശീകരിക്കാനുതകുന്നതാണ് ചിരി. പുരുഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ചിരി. സ്വഭാവികമായ ചിരി വഴി താന്‍ കാര്യങ്ങളെ അത്ര ഗൗരവമായി കാണുന്നില്ല എന്ന് സൂചിപ്പിക്കാനാവും.

6. പുരുഷത്വം
മസിലുകള്‍ പെരുത്ത് നില്‍ക്കുന്ന ശരീരം പുരുഷത്വത്തിന്റെ ലക്ഷണമായി കണക്കാക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുരുഷത്വമെന്നത് ശാരീരിക മികവിനപ്പുറം തലയുയര്‍ത്തിപ്പിടിച്ച് അന്തസോടെയുള്ള പെരുമാറ്റമാണ്. ഇത്തരത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന പുരുഷന്‍ ശ്രദ്ധ നേടുമെന്നതില്‍ സംശയമില്ല.

7. അധീശത്വം
അധികാരമനോഭാവമുള്ള ഒരാള്‍ക്ക് സ്വയവും ഒരു കൂട്ടം ആള്‍ക്കാരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. ആത്മവിശ്വാസം പ്രസരിപ്പിക്കുന്ന ഇവര്‍ക്ക് മറ്റുളളവരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പാടവമുണ്ടാകും. ഇവര്‍ ജീവിതത്തെ ശാന്തതയോടെയും വൈകാരികമായും സമീപിക്കും. അതുപോലെ തന്നെ ധൈര്യവാന്മാരായ ഇവര്‍ ഏത് പ്രതിസന്ധികളെയും വെല്ലുവിളികളായി കണ്ട് പരിഹരിക്കാനും കെല്പുള്ളവരുമാണ്. ഇവയൊക്കെ ഏത് സ്ത്രീയെയും പുരുഷനിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായ കാര്യങ്ങള്‍ തന്നെയാണ്.
കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും സ്ത്രീകളുടെ മനസ് മഹാത്ഭുതമാണ്. നിര്‍വചനങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അപ്പുറമുളള ഒന്ന്. എളുപ്പവഴികള്‍ കൊണ്ട് കീഴടക്കാന്‍ കഴിയുന്ന ഒന്നല്ലത്. അതിനാല്‍ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒതുങ്ങുന്നവരല്ല സ്ത്രീകള്‍ എന്നും ഓര്‍ക്കുന്നതും നന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News