കുല്‍ഭൂഷന്‍ യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായി ഇന്ത്യ

ഡല്‍ഹി: പാക്കിസ്താന്‍ വധശിക്ഷക്കു വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ആവശ്യവുമായി ഇന്ത്യ. യാദവിനെ കൂടാതെ അഫ്ഗാനില്‍ നിന്നും അനധികൃതമായി പാക്കിസ്താനിലേക്ക് കടത്തുവെന്നാരോപിച്ച് പാക് ജയിലിലായ ഇന്ത്യന്‍ പൗരന്‍ ഹമീദ് നെഹല്‍ അന്‍സാരിയുടെ മോചനത്തിനായും ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താനയില്‍ പറഞ്ഞു.

ചാരവൃത്തിയുടെ പേരില്‍ ഏപ്രില്‍ മാസത്തിലാണ് പാക് സൈനിക കോടതി കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ചത്.  ഇന്ത്യന്‍ നാവികസേനാ മുന്‍ ഓഫിസറായ കുല്‍ഭൂഷന്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനു ബലൂചിസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്നാണു പാക്കിസ്ഥാന്‍ അറിയിച്ചത്.

ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു ആരോപണം. എന്നാല്‍, 2003ല്‍ നാവികസേനയില്‍നിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.
തുടര്‍ന്ന് വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി പാകിസ്ഥാനോട് നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News