ഐഫോണുകളുടെ വിലയില്‍ വന്‍ കുറവ്

ജിഎസ്ടി നിലവില്‍ വന്നതോടെ പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറച്ചു. ജനപ്രിയ മോഡലുകളായ ഐ ഫോണിനും ഐ പാഡിനും മാക്കിനുമാണ് ആപ്പിള്‍ പ്രധാനമായും വില കുറച്ചത്.

ഐ ഫോണിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐ ഫോണ്‍ 7 പ്ലസിന്റെ ബേസ് മോഡലിന് വില കുറഞ്ഞു. ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പ് 72,000 രൂപയുണ്ടായിരുന്ന മോഡലിന് ഇപ്പോള്‍ 67,300 രൂപയാണ് വില. അതുപോലെ 32 ജി.ബി ഐ ഫോണ്‍ എസ്.ഇ ബേസ് മോഡലിന് 1200 രൂപ കുറഞ്ഞ് 26,000 ല്‍ എത്തി. ഐ ഫോണ്‍ 6 എസ് ആവട്ടെ 50,000ല്‍ നിന്നും 46,900 ആയി വില.

ആപ്പിളിനെ സംബന്ധിച്ച് ഈ വില കുറവ് ഇന്ത്യന്‍ വിപണിയില്‍ പുതിയ ഉണര്‍വിന് കാരണമാവുമെന്ന് മൊബൈല്‍ ഡിവൈസ് ആന്‍ഡ് ഇക്കോസിസ്റ്റം സീനിയര്‍ അനലിസ്റ്റ് ആയ തരുണ്‍ പതക് പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News