ജിഎസ്ടി; ടൂവീലറുകളുടെ വില ഇനി ഇങ്ങനെ

നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നപ്പോള്‍ സാധാരണക്കാര്‍ക്ക് ആശങ്ക ഏറുകയാണ്. ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ ഏതൊക്കെ സാധനങ്ങള്‍ക്ക് വില കൂടും, വില കുറയും എന്നതാണ് ജനങ്ങളുടെ ആശങ്ക. വാഹന വിപണിയിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. ചില മോഡലുകള്‍ക്ക് വില കൂടും, ചില മോഡലുകള്‍ക്ക് വില കുറയും.

350 സിസി എഞ്ചിന്‍ ശേഷിയ്ക്ക് മുകളിലുള്ള ടൂവീലര്‍ മോഡലുകള്‍ക്കാണ് വില വര്‍ദ്ധനവ് ഉണ്ടാവുക എന്നതാണ് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ വില വര്‍ദ്ധിക്കും.

മിക്ക ബജാജ് മോഡലുകളും 350 സിസി എഞ്ചിന്‍ ശേഷിയ്ക്ക് താഴെയാണ്. അതിനാല്‍ നിലവിലെ ജിഎസ്ടി യുടെ പശ്ചാത്തലത്തില്‍ നാലു ശതമാനം നികുതിയിളവാണ് ബജാജ് മോഡലുകള്‍ക്ക് ലഭിക്കുക.

എന്നാല്‍ 350 സിസിയ്ക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള ഡോമിനാര്‍ 400 ന് 0.8 ശതമാനം വിലവര്‍ദ്ധനവ് ഉണ്ടാകും.

ജിഎസ്ടി യ്ക്ക് മുന്‍പ് 82.147-1.37862 രൂപയായിരുന്ന ബജാജ് പള്‍സറിന്റെ വില ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ 78.861-1.32347 ആയി കുറയും.

ബജാജ് ഡിസ്‌കവര്‍ പ്രീ ജിഎസ്ടി വില-57,326 രൂപ
പോസ്റ്റ് ജിഎസ്ടി വില-55,033
ബജാജ് ഡോമിനാര്‍ പ്രീ ജിഎസ്ടി വില-1,54,503 രൂപ
പോസ്റ്റ് ജിഎസ്ടി വില-1,55,739

ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ വില്‍പ്പന ഇടിയുമോയെന്ന ആശങ്കയാണ് റോയല്‍ എന്‍ഫീല്‍ഡിനെ ഇപ്പോള്‍ അലട്ടുന്നത്. കാരണം ആര്‍ ഇ നിരയില്‍ ഭൂരിപക്ഷം അംഗങ്ങളും 350 സിസി എഞ്ചിന്‍ ശേഷിയ്ക്ക് മുകളിലാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിസി പ്രീജിഎസ്ടി വില-1,52,865 രൂപ
പോസ്റ്റ്ജിഎസ്ടി വില-1,54,087 രൂപ

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പ്രീജിഎസ്ടി വില-1,82,364 രൂപ
പോസ്റ്റ്ജിഎസ്ടി വില-1,83,822 രൂപ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സിസി പ്രീജിഎസ്ടി വില-1,28,409 രൂപ പോസ്റ്റ് ജിഎസ്ടി വില-1,29,436 രൂപ

ടിവിഎസ് നിരയില്‍ മിക്ക മോഡലുകളുടെയും വില കുറയും. ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ടിവിഎസ് മോഡലുകള്‍ ഭാവിയില്‍ അണിനിരക്കുമെങ്കിലും, 310 സിസി എഞ്ചിന്‍ ശേഷിക്ക് മുകളില്‍ പോകാനുള്ള സാധ്യത വിരളമാണ്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് പ്രീജിഎസ്ടി വില-51,888 രൂപ
പോസ്റ്റ്ജിഎസ്ടി വില-49,812 രൂപ

ടിവിഎസ് അപാച്ചെ ആര്‍ടിആര്‍200 4വി പ്രീജിഎസ്ടി വില-1,05,609 രൂപ
പോസ്റ്റ്ജിഎസ്ടി വില-1,01,304 രൂപ

ടിവിഎസ് വിക്ടര്‍ പ്രീജിഎസ്ടി വില-59,286 രൂപ
പോസ്റ്റ്ജിഎസ്ടി വില-56,914 രൂപ
ജിഎസ്ടി പശ്ചാത്തലത്തില്‍ ഹോണ്ട മോഡലുകളില്‍ വിലക്കുറവും, വിലവര്‍ധനവും രേഖപ്പെടുത്തും. എന്‍ട്രിലെവല്‍, മിഡ്‌റേഞ്ച് കമ്മ്യൂട്ടര്‍ സെഗ്മന്റിലെ ഹോണ്ട ടൂവീലറുകളുടെ വില കുറയുമ്പോള്‍, ഉയര്‍ന്ന സെഗ്മന്റിലെ ഹോണ്ട ടൂവീലറുകളില്‍ 8 ശതമാനം വിലവര്‍ധനവാണ് പ്രാബല്യത്തില്‍ വരുന്നത്.

ഹോണ്ട സിബി യുണിക്കോണ്‍ 160 പ്രീജിഎസ്ടി വില-85,215 രൂപ
പോസ്റ്റ്ജിഎസ്ടി വില-88,623 രൂപ

ഹോണ്ട സിബി ഷൈന്‍ എസ്പി പ്രീജിഎസ്ടി വില-70,147 രൂപ
പോസ്റ്റ്ജിഎസ്ടി വില-67,341 രൂപ

ഹോണ്ട സിബിആര്‍ 650 എഫ് പ്രീജിഎസ്ടി വില-8,64,249 രൂപ
പോസ്റ്റ്ജിഎസ്ടി വില-8,71,162 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News