വിവാദത്തിനിടെ ദിലീപിന്റെ രാമലീല എത്തുന്നു; റിലീസിംഗ് പ്രഖ്യാപിച്ചു

സെന്‍സറിംഗ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് റിലീസിംഗ് മാറ്റിവച്ച ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലായ് 21 ന് തിയേറ്ററുകളില്‍ എത്തും. ദിലീപിനെ നായകനാക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ചിത്രത്തിന്റെ റിലീസിംഗ് വൈകുന്നതെന്ന് ടോമിച്ചന്‍ മുളകുപാടം നേരത്തേ അറിയിച്ചിരുന്നു.

നേരത്തേ ജൂലായ് ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീയിംഗ് പ്രഖ്യാപിച്ചിരുന്നത്. മറ്റ് പ്രശ്‌നങ്ങളൊന്നും ചിത്രത്തെ ബാധിക്കില്ലെന്നും ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം.

സച്ചിയുടെ തിരക്കഥയില്‍ വാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. ചിത്രത്തില്‍ മുകേഷ്, കലാഭവന്‍ ഷാജോണ്‍, സിദ്ദിക്, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here